കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ ദി കേരള സ്റ്റോറി നിരോധനത്തിനെതിരെ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും ചിത്രം ഇതുവരെ സംസ്ഥാനത്തെ തിയേറ്ററുകളിലെത്തിയിട്ടില്ല.
അടുത്ത രണ്ടാഴ്ചത്തേക്ക് തിയേറ്റുകളില്‍ മുന്‍കൂട്ടി നിശ്ചയിച്ച സിനിമകള്‍ പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്. നിശ്ചയിച്ച സിനിമകള്‍ പ്രദര്‍ശിപ്പിക്കാതിരിക്കാനാകില്ലെന്ന് തിയേറ്റുകള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ പറഞ്ഞു. രണ്ടോ മൂന്നോ ആഴ്ചകള്‍ക്ക് ശേഷം കേരള സ്‌റ്റോറി സിനിമയുടെ പ്രദര്‍ശനത്തെ കുറിച്ച് ആലോചിക്കാമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു
ദി കേരള സ്റ്റോറിക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഈ മാസം 18ന് സുപ്രീം കോടതി നീക്കിയിരുന്നു. പ്രദര്‍ശനം തുടങ്ങിയാല്‍ 50 ദിവസമെങ്കിലും തിയേറ്ററില്‍ ചിത്രം ഓടുമെന്ന് ഉറപ്പുണ്ടെന്ന് പ്രിയ എന്റര്‍ടൈന്‍മന്റ് മാനേജിംഗ് ഡയറക്ടര്‍ അരിജിത് ദത്ത പറഞ്ഞു.
അതേസമയം പശ്ചിമ ബംഗാളില്‍ നിന്നുള്ള വിതരണക്കാരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. സിനിമ കാണിക്കരുതെന്ന് ഹാള്‍ ഉടമകളില്‍ നിന്ന് ഫോണ്‍ വിളികള്‍ ലഭിക്കുന്നു. തിയേറ്റര്‍ ഉടമകളെ ഭീഷണിപ്പെടുത്തുന്ന ഇവര്‍ ആരാണെന്ന് അറിഞ്ഞാല്‍ പേരുകള്‍ വെളിപ്പെടുത്തും- സംവിധായകന്‍ സുദീപ്‌തോ സെന്‍ ഉറപ്പിച്ചു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: