Categories: India

ഭാരതം ജ്ഞാനികളെ ആദരിച്ച സംസ്‌കാരത്തിന്റെ അവകാശികള്‍; ഓരോ വിദ്യാര്‍ഥിയുടെയും പരമലക്ഷ്യം അറിവ് നേടുക എന്നതാണെന്ന് കാനായി കുഞ്ഞിരാമന്‍

ഓരോ വിദ്യാര്‍ഥിയുടെയും പരമലക്ഷ്യം അറിവ് നേടുക എന്നതാണ്. അറിവാണ് ധനം. വിദ്യാര്‍ഥികള്‍ ചോദ്യം ചോദിക്കാന്‍ ശീലിക്കണം. അധ്യാപകരോട് നിരന്തരമായി ചോദ്യങ്ങള്‍ ചോദിക്കണം.

Published by

കാസര്‍കോട്: ജ്ഞാനികളെ എല്ലാ കാലത്തും ആദരിച്ച സംസ്‌കാരത്തിന്റെ അവകാശികളാണ് ഭാരതീയരെന്ന് കാനായി കുഞ്ഞിരാമന്‍. കാഞ്ഞങ്ങാട് നിത്യാനന്ദാശ്രമത്തില്‍ ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച സംസ്‌കൃതി പാഠശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ വിദ്യാര്‍ഥിയുടെയും പരമലക്ഷ്യം അറിവ് നേടുക എന്നതാണ്. അറിവാണ് ധനം. വിദ്യാര്‍ഥികള്‍ ചോദ്യം ചോദിക്കാന്‍ ശീലിക്കണം. അധ്യാപകരോട് നിരന്തരമായി ചോദ്യങ്ങള്‍ ചോദിക്കണം.

പ്രകൃതിയില്‍ നിന്ന് നമുക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. നിരീക്ഷണപാടവം ഒരു വിദ്യാര്‍ഥിക്കു അത്യാവശ്യം വേണ്ട ഒരു കഴിവാണ്. വലിയ വലിയ പഠനങ്ങള്‍ പിറക്കുന്നത് നിരീക്ഷണങ്ങളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം പ്രസാധനം ചെയ്ത കെ റെയിലും പശ്ചിമഘട്ടവും എന്ന പുസ്തകം കെ.വി. ഗണേശന്‍ കാനായിക്ക് സമ്മാനിച്ചു. മുരളീധരന്‍ പാലമംഗലം അധ്യക്ഷത വഹിച്ചു. ഡോ. കെ.ഐ. ശിവപ്രസാദ്, നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by