ന്യൂദല്‍ഹി : ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നുളള ഹജ്ജ് തീര്‍ഥാടകരുടെ ആദ്യ സംഘം സൗദി അറേബിയയിലെത്തി.കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിയും വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിയും കഴിഞ്ഞ രാത്രിയാണ് സംഘത്തെ യാത്രയാക്കിയത്.ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയും ദല്‍ഹി ഹജ് കമ്മിറ്റി അംഗങ്ങളും സംഘത്തെ യാത്രയാക്കാനെത്തിയിരുന്നു.
381 ഹജ്ജ് തീര്‍ഥാടകരാണ് വിമാനത്തിലുണ്ടായിരുന്നത്.ദല്‍ഹിയില്‍ നിന്ന് നിരവധി ബാച്ചുകളിലായി 22,000 ഹജ്ജ് തീര്‍ഥാടകരാണ് സൗദി അറേബിയയിലേക്ക് പോകുന്നത്. ഡിജിറ്റല്‍ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കാന്‍ രാജ്യമെമ്പാടും നിന്ന് ഒരു ലക്ഷത്തി 40,000 തീര്‍ഥാടകരെയാണ് തിരഞ്ഞെടുത്തത്.
തിരഞ്ഞെടുത്ത തീര്‍ഥാടകരില്‍ പതിനായിരത്തിലധികം പേര്‍ 70 വയസിനു മുകളിലുള്ളവരാണെന്ന് ന്യൂനപക്ഷകാര്യ മന്ത്രാലയം അറിയിച്ചു. ആകെ ഒരു ലക്ഷത്തി 84,000 അപേക്ഷകളാണ് സര്‍ക്കാരിന് ലഭിച്ചത്. ഈ വര്‍ഷം ഇന്ത്യക്ക് ഒരു ലക്ഷത്തി 75,000 തീര്‍ഥാടകരുടെ ക്വാട്ട അനുവദിച്ചിരുന്നു. കൂടെ പുരുഷന്മാരില്ലാത്ത നാലായിരത്തിലധികം സ്ത്രീകളടങ്ങുന്ന എക്കാലത്തെയും വലിയ സംഘമാണ് ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: