കഴിഞ്ഞ ദിവസം ഭോപ്പാലിൽ നിന്നും ഹൈദരാബാദിൽ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട 16 തീവ്രവാദികളില്‍ ഒരാളായ മുഹമ്മദ് സലീമിന്റെ മതാപിതാക്കള്‍ വാര്‍ത്താ ഏജന്‍സിയോട് തങ്ങളുടെ മകന്‍ ഹിന്ദുമതത്തില്‍ നിന്നും ഇസ്ലാമിലേക്ക് മാറിയതും തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു തുടങ്ങിയിതിനും കാരണം സക്കീര്‍ നായിക്കിന്റെ അനുയായി മൂലമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.
ഹിസ്ബ് ഉത് തെഹ്രീര്‍ എൻ്ന തീവ്രവാദിസംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 16 പേരെയാണ് കഴിഞ്ഞ ദിവസം ഭോപ്പാലിൽ നിന്നും ഹൈദരാബാദിൽ നിന്നും അറസ്റ്റ് ചെയ്തത്. മദ്ധ്യപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്. ഇതില്‍ ഒരു യുവാവായ മുഹമ്മദ് സലീമിന്റെ യഥാര്‍ത്ഥ പേര് സൗരഭ് എന്നായിരുന്നുവെന്ന് പിതാവ് അശോക് രാജ് വൈദ്യ പറയുന്നു. ഒരു ആയുര്‍വേദ ഡോക്ടര്‍ കൂടിയാണ് അശോക് രാജ് വൈദ്യ.
അശോക് രാജ് വൈദ്യ മകന്റെ മാറ്റത്തെക്കുറിച്ച് എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുന്നു:
തന്റെ മകന്‍ സൗരഭ് ഇസ്ലാം മതം സ്വീകരിച്ച് മുഹമ്മദ് സലീം ആയതിന് പിന്നില്‍ സക്കീര്‍ നായിക്കിന്റെ അനുയായിയായ ഡോ. കമാല്‍ എന്ന ഒരാളാണെന്നും അശോക് വൈദ്യ രാജ് പറയുന്നു. കോളെജ് പഠനകാലത്ത് സൗരഭിന്റെ ചുറ്റും എപ്പോഴും ഉണ്ടായിരുന്ന വ്യക്തിയാണ് ഡോ. കമാല്‍ എന്നും അശോക് വൈദ്യരാജ് പറയുന്നു. “ഡോ. കമാല്‍ തന്റെ മകനെ ഇസ്ലാമിക പ്രാർത്ഥനകൾ പഠിപ്പിച്ചു. സൗരഭിന്റെ മുറിയിൽ നിന്ന് നിരവധി ഇസ്ലാമിക പുസ്തകങ്ങളും കണ്ടെടുത്തിരുന്നു. പിന്നീടാണ് ഡോ. കമാൽ വിവാദ ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിന്റെ ഏജന്‍റാണെന്ന് മനസ്സിലായത്.
സൗരഭിന്റെ ഈ മതംമാറ്റവും ഇസ്ലാമിക ചിന്തയോടുള്ള അടുപ്പവും പൊലീസിനോട് റിപ്പോര്‍ട്ട് ചെയ്തെങ്കിലും സൗരഭ് ഇസ്ലാം മതം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് കണ്ടെത്തിയതിനാൽ നടപടിയെടുക്കാൻ പോലീസ് തയ്യാറായില്ലെന്നും പിതാവ് അശോക് വൈദ്യരാജ് പറയുന്നു. .
അറസ്റ്റിലായ പ്രതികളിൽപ്പെട്ട ഒരു പ്രൊഫസറും ജിം പരിശീലകനും ‘ലൗ ജിഹാദിലും’ മതപരിവർത്തനത്തിലും ഉൾപ്പെട്ടിരുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സൗരഭിന്റെ പിതാവ് അശോക് രാജ് പറയുന്നു.
ടിവിയിൽ സിറിയൻ വാർത്തകൾ കാണുമ്പോൾ, സൗരഭ് ഇസ്ലാമിനെ കുറിച്ചും അവർ സിറിയക്കാരെ ആക്രമിക്കുന്നതിനെ കുറിച്ചും സംസാരിക്കാറുണ്ടായിരുന്നു. ‘വലിയ വ്യക്തികൾ’ ആതിഥേയത്വം വഹിച്ച നിരവധി ഇസ്ലാമിക പരിപാടികളിൽ സൗരഭും പങ്കെടുത്തിരുന്നുവെന്ന് പിതാവ് പറഞ്ഞു.
തീവ്രവാദവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സൗരഭ് ഉൾപ്പെട്ടിട്ടില്ലെന്ന് താൻ വിശ്വസിക്കുന്നു. എന്നാൽ, സൗരഭ് ഇസ്ലാം മതം ഉപേക്ഷിച്ചില്ലെങ്കിൽ വീട്ടിലേക്ക് മടങ്ങാൻ കുടുംബം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാല്‍ സൗരഭിന്റെ മുസ്ലിം സുഹൃത്തുക്കൾ അവനെ ഒരിക്കലും തനിയെ വിടുന്നില്ലെന്നും അമ്മ വാസന്തി ജെയിൻ പരാതിപ്പെടുന്നു. സൗരഭ് എന്നു മുതലാണ് ഇസ്ലാമിക ചിന്തകളിലേക്ക് പോയത് എന്ന ചോദ്യത്തിന് ഇക്കാര്യം ആദ്യം തിരിച്ചറിഞ്ഞത് 2011ലാണെന്ന് അശോക് രാജ് വൈദ്യ പറയുന്നു. ‘സൗരഭിന്റെ പ്രവർത്തനങ്ങളും വാദങ്ങളും ഞാൻ ആദ്യമായി നിരീക്ഷിച്ചത് 2011-ലാണ്. ഞങ്ങളുടെ കുടുംബ ചടങ്ങുകളിൽ നിന്നും മതപരമായ ആഘോഷങ്ങളിൽ നിന്നും അവന്‍ അകന്നുതുടങ്ങി. കുറച്ച് കഴിഞ്ഞ് ഭാര്യയും ഇസ്ലാമിക വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങി. സൗരഭ് തന്റെ കമ്പ്യൂട്ടറിൽ സാക്കിർ നായിക്കിന്റെ പ്രസംഗങ്ങൾ കാണുക പതിവാക്കി. ‘ അശോക് രാജ് പറഞ്ഞു. 2011ല്‍ കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനോട് സാക്കിർ നായിക്കിന്റെ പ്രസംഗങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത് നിരോധിക്കണമെന്ന്അശോക് രാജ് വൈദ്യ ആവശ്യപ്പെട്ടിരുന്നെങ്കിലും ആ സര്‍ക്കാര്‍ ഇക്കാര്യം ചെവിക്കൊണ്ടില്ലെന്നും അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: