Categories: Kerala

പാലത്തില്‍ നിന്ന് വീണ് മരിച്ചവര്‍ രക്തസാക്ഷികളെന്ന പരാമര്‍ശം: തലശ്ശേരി ആര്‍ച്ച് ബിഷപ്പ് പറഞ്ഞത് സിപിഎമ്മിനെ കുറിച്ചെന്ന് കെ.സുരേന്ദ്രന്‍

കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയും പ്രകടനത്തിനിടയില്‍ പോലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് തെന്നിവീണും മരിച്ചവരെ രക്തസാക്ഷികളാക്കുന്നത് സിപിഎമ്മാണ്.

Published by

തിരുവനന്തപുരം: അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ വളഞ്ഞിട്ടാക്രമിക്കുന്ന ഇടത്‌വലത് മുന്നണികളുടെ നിലപാട് ജനാധിപത്യവിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയും പ്രകടനത്തിനിടയില്‍ പോലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് തെന്നിവീണും മരിച്ചവരെ രക്തസാക്ഷികളാക്കുന്നത് സിപിഎമ്മാണ്.

അവരെയാണ് ബിഷപ്പ് തുറന്ന് കാണിച്ചത്. കള്ളുഷാപ്പിലെ തര്‍ക്കത്തിനിടെ കത്തികുത്തേറ്റ് മരിച്ചവരെയും പാമ്പ് കടിച്ച് മരിച്ചവരെയും രക്തസാക്ഷികളാക്കിയ സിപിഎം പാംപ്ലാനിയെ വിമര്‍ശിക്കുന്നതില്‍ അത്ഭുതമില്ല. രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ നടക്കുന്നത് കമ്മ്യൂണിസ്റ്റ് ശക്തി കേന്ദ്രങ്ങളില്‍ മാത്രമാണ്.

രാഷ്‌ട്രീയ കൊല നടത്തുന്നതും രക്തസാക്ഷികളെ ആഘോഷിക്കുന്നതും അവരാണ്. ലോകത്താകമാനം രാഷ്‌ട്രീയ എതിരാളികളെ കൊന്നൊടുക്കുന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ ശൈലി. ഉന്മൂലന രാഷ്‌ട്രീയം പ്രത്യയശാസ്ത്രമാക്കിയ കമ്മ്യൂണിസ്റ്റുകാര്‍ ഇപ്പോഴും ആയുധം താഴെവെക്കാന്‍ തയ്യാറായിട്ടില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക