തിരുവനന്തപുരം : ദ്വിദിന സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ സംസ്ഥാനത്തെത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ മന്ത്രിമാരും ഗവര്‍ണറും ചേര്‍ന്ന് ജഗ്ദീപ് ധന്‍കറെ സ്വീകരിച്ചു.
പിന്നീട് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. രാജ്ഭവനില്‍ തങ്ങുന്ന ഉപരാഷ്ട്രപതിക്ക് ഗവര്‍ണര്‍ അത്താഴ വിരുന്ന് നല്‍കും. നാളെ നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷത്തിലും അദ്ദേഹം പങ്കെടുക്കും.
തിങ്കളാഴ്ച രാവിലെ ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പ്രഭാത ഭക്ഷണത്തിന് ഉപരാഷ്ട്രപതിക്കൊപ്പം ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാനും പങ്കെടുക്കും. ഇതിന് ശേഷമാണ് നിയമസഭയില്‍ ആര്. ശങ്കരനാരായണന് തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ഉദ്ഘാടനം.
ഇതു കഴിഞ്ഞ് കണ്ണൂരിലെത്തുന്ന ഉപരാഷ്ട്രപതി ഏഴിമലയിലെ ഇന്ത്യന്‍ നാവിക അക്കാദമി (ഐഎന്‍എ) സന്ദര്‍ശിക്കും.അതിന് ശേഷം സൈനിക് സ്കൂളില്‍ തന്റെ അധ്യാപികയായിരുന്ന കണ്ണൂര്‍ പാനൂരിലെ രത്നാ നായരെ സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: