ഡര്‍ബന്‍: ഇന്ന് ദക്ഷിണാഫ്രിക്കയില്‍ ആരംഭിക്കുന്ന നടക്കുന്ന ലോക ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് 2023 ല്‍ മുന്‍നിര താരങ്ങളായ അചന്ത ശരത് കമലും മാണിക ബത്രയും ഇന്ത്യന്‍ സംഘത്തെ നയിക്കും.ഡര്‍ബനില്‍ ആണ് മത്‌സരങ്ങള്‍ നടക്കുന്നത്.
ചാമ്പ്യന്‍ഷിപ്പ് 28ന് സമാപിക്കും. പുരുഷ സിംഗിള്‍സ്, വനിതാ സിംഗിള്‍സ്, പുരുഷ ഡബിള്‍സ്, വനിതാ ഡബിള്‍സ്, മിക്സഡ് ഡബിള്‍സ് എന്നിങ്ങനെ അഞ്ച് ഇനങ്ങളിലായി 600 ഓളം കായികതാരങ്ങള്‍ പങ്കെടുക്കും. 11 താരങ്ങളാണ് ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് ടീമിലുള്ളത്.
വനിതാ സിംഗിള്‍സില്‍ ദേശീയ ചാമ്പ്യന്‍മാരായ ശ്രീജ അകുല, സുതീര്‍ത്ഥ മുഖര്‍ജി, റീത്ത് ടെന്നിസണ്‍ എന്നിവര്‍ മത്സരിക്കും. മാണിക ബത്ര സിംഗിള്‍സിലും വനിതാ ഡബിള്‍സിലും അര്‍ച്ചന കാമത്തിന്റെ പങ്കാളിയായി മത്സരിക്കും.
അതേസമയം, ശരത് കമല്‍ പുരുഷ ടീമിനെ നയിക്കും. പുരുഷ ഡബിള്‍സില്‍ 51-ാം റാങ്കുകാരനായ സത്യന്‍ ജ്ഞാനശേഖരനും 53-ാം റാങ്കുകാരനായ ശരത് കമലും മത്സരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: