ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിക്കുന്ന ജനപ്രീതിയെ വാനോളം പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. മോദിയുടെ ജനസമ്മതിക്ക് സമാനതകളില്ലെന്നും എല്ലാ കാര്യങ്ങളിലും വ്യത്യസ്തത കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും ബൈഡന്‍ ജപ്പാനില്‍ ക്വാഡ് നേതാക്കളുടെ യോഗത്തില്‍ പറഞ്ഞു.
മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിലെ വിവിധ പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രധാന വ്യക്തികളടക്കം തനിക്ക് മേല്‍ സമ്മര്‍ദം ചെലുത്തുകയാണ്. മോദിയുടെ വ്യക്തിപ്രഭാവം തനിക്ക് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണെന്നും ബൈഡന്‍ പറഞ്ഞു. മോദിയുടെ ഓട്ടോഗ്രാഫ് വേണമെന്നും ബൈഡന്‍ ആവശ്യപ്പെട്ടു. ജി7 ഉച്ചകോടിക്കിടെ ബൈഡന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വാര്‍ത്താ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
“നിങ്ങൾ എന്നെ ഒരു യഥാർത്ഥ പ്രശ്നത്തിലാക്കുകയാണ്. അടുത്ത മാസം ഞങ്ങൾ നിങ്ങൾക്ക് വാഷിംഗ്ടണിൽ ഒരു അത്താഴവിരുന്ന് ഒരുക്കുന്നുണ്ട്. രാജ്യത്തുടനീളമുള്ള എല്ലാവരും വരാൻ ആഗ്രഹിക്കുന്നു. എന്നാൽ ടിക്കറ്റുകൾ തീർന്നു. ഞാൻ തമാശ പറയുകയല്ല. എന്റെ ടീമിനോട് ചോദിക്കൂ. ഇപ്പോഴും പലരും എന്നെ വിളിക്കുന്നു. ഞാൻ ഇതുവരെ കേട്ടിട്ടില്ലാത്ത ആളുകളിൽ നിന്നു വരെ കോളുകൾ വരുന്നു. സിനിമാ താരങ്ങൾ മുതൽ ബന്ധുക്കൾ വരെ വിളിക്കുന്നു. നിങ്ങളുടെ ജനപ്രീതിയാണ് ഇതിന് കാരണം“ – ബൈഡൻ പറഞ്ഞു.
ജോ ബൈഡനേയും, ഋശി സുനാകിനെയും മോദി ആശ്ലേഷിക്കുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: