കൊല്‍ക്കത്ത: ഐപിഎല്‍ ക്രിക്കറ്റില്‍ ഇന്നലത്തെ രണ്ടാമത്തെ മത്സരത്തില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സ് കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഒരു റണ്ണിന് പരാജയപ്പെടുത്തി. ഇതോടെ ഗുജറാത്ത് ടൈറ്റന്‍സിനും ചെന്നൈ സൂപ്പര്‍ കിംഗ്സിനും പിന്നില്‍ ഐപിഎല്‍ പ്ലേഓഫിലേക്ക് യോഗ്യത നേടുന്ന മൂന്നാമത്തെ ടീമായി.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, രാജസ്ഥാന് റോയല്‍സ്, മുംബൈ ഇന്ത്യന്‍സ് എന്നിവരും ഫൈനല്‍ സ്ഥാനം ഉറപ്പിക്കാന്‍ പരമാവധി ശ്രമിക്കുന്നു.
ഇന്ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് ആണ് മത്സരം. രണ്ടാമത്തെ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരത്തിനിറങ്ങും. ബെംഗളൂരുവിലെ എം.ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: