തിരുവനന്തപുരം: പിണറായി വിജയന് സര്‍ക്കാര്‍ പ്രതിമാസം 1600 രൂപ സാമൂഹ്യക്ഷേമ പെന്ഷന് നല്കുന്നു എന്നാണ് മലയാള ദിനപത്രങ്ങളില്‍ നല്കിയ പരസ്യം. കേരളത്തിന് വെളിയില്‍ ഉള്ള ഇംഗ്ലീഷ് പത്രങ്ങളില്‍ എത്തിയപ്പോള്‍ പ്രതിമാസ സാമൂഹ്യക്ഷേമ പെന്ഷന് 11,600 രൂപയായി. 7.25 മടങ്ങ് ഇരട്ടി. സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നല്കിയ പരസ്യത്തിലാണ് കള്ളം പരസ്യമായി ചെയ്തിരിക്കുന്നത്. കേന്ദ്ര പദ്ധതികളെല്ലാം തങ്ങളുടെ ഭരണ നേട്ടമായി ചിത്രീകരിച്ചാണ് കേരളസര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നത്. അതിന്റെ പരസ്യത്തിനായി കോടികളാണ് ചെലവിടുന്നത്. സംസ്ഥാനത്ത് കേന്ദ്രം ലക്ഷം കോടിയിലധികം രൂപയുടെ ദേശീയ പാതാവികസനം നടത്തുമ്പോള്‍ പദ്ധതി ചെലവിന്റെ രണ്ടര ശതമാനത്തില്‍ താഴെ 5000 കോടി സ്ഥലമെടുപ്പിന് നല്‍കിയത് വലിയ കാര്യമായി പൊങ്ങച്ചം കാട്ടി പരസ്യം നല്‍കിയത് കഴിഞ്ഞദിവസമായിരുന്നു
ലോകം വിരല്‍ത്തുമ്പില്‍ ആയ കാലത്തും ഇത്തരത്തില്‍ കള്ളത്തരം പ്രചരിപ്പിക്കാന്‍ ധൈര്യം കാണിച്ചവര്‍ കഴിഞ്ഞ കാലങ്ങളില്‍ എന്തൊക്കെ നുണകള്‍ ആയിരിക്കും പറഞ്ഞിട്ടുണ്ടാവുകയെന്നന് ബിജെപി വക്താവ് സസന്ദീപ് വാചസ്പതി ചോദിച്ചു.ഇവറ്റകളുടെ നുണ വിശ്വസിച്ച് കമ്മ്യൂണിസം എന്തോ വലിയ സംഭവം ആണെന്ന് ധരിക്കുന്നവരുടെ തല പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വാളയാര്‍ ചുരം കഴിഞ്ഞാല്‍ സിപിഎം ഉണ്ടാവില്ല. പക്ഷേ ഉളുപ്പില്ലായ്മ പല മടങ്ങ് അധികമായി ഉണ്ടാകും. സന്ദീപ് ആക്ഷേപിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: