കറാച്ചി: പാക്കിസ്ഥാന് ഹോക്കി ടീം പരിശിലക സ്ഥാനത്ത് നിന്ന് സീഗ്ഫ്രീഡ് എയ്ക്ക്മാന്‍ രാജിവച്ചു. കഴിഞ്ഞ 12 മാസമായി പ്രതിഫലം ലഭിക്കാത്തതിനാലാണ് ഡച്ചുകാരനായ ഇദ്ദേഹത്തിന്റെ നടപടി.
സമൂഹമാധ്യമത്തിലൂടെയാണ് ഐയ്ക്ക്മാന്‍ തന്റെ രാജിക്കാര്യം അറിയിച്ചത്. ഒരുവര്‍ഷം മുമ്പാണ് അദ്ദേഹം പാക്കിസ്ഥാന് ടീമിനെ പരിശീലിപ്പിക്കാന്‍ തുടങ്ങിയത്. പക്ഷെ ശമ്പളം നല്‍കിയില്ലെന്ന് അദ്ദേഹം ആരോപിക്കുന്നു. കുടിശ്ശിക കൂടിയെങ്കിലും അദ്ദേഹം തന്റെ ശമ്പളം ഉപേക്ഷിക്കന്‍ തയ്യാറാകാതെ നേടിയെടുക്കാന്‍ ശ്രമിച്ചു. പക്ഷെ ഒന്നും സംഭവിച്ചില്ല. ഒടുവില്‍ രാജിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഐക്മാന്റെ ശമ്പളം മുടങ്ങിക്കിടക്കെ പാക്കിസ്ഥാന് ജൂനിയര്‍ ടീമിനെ പരിശീലിപ്പിക്കാന്‍ മറ്റൊരു ഡച്ച് പരിശീലകനെ കൊണ്ടുവന്നിട്ടുണ്ട്. റോയെലന്റ് ഓള്‍ട്ട്മാന്‍സ് എന്ന ജൂനിയര്‍ ടീം പരിശീലകന് താരങ്ങളെയും കൊണ്ട് മസ്കറ്റില്‍ നടക്കുന്ന ഏഷ്യ ജൂനിയര്‍ കപ്പില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയാണ്. സംഭവങ്ങളെല്ലാം നേരില്‍ അറിഞ്ഞ് മനസ്സിലാക്കിയിട്ടും പാക്കിസ്ഥാന് ഹോക്കി ഫെഡറേഷന്(പിഎച്ച്എഫ്) കുടിശ്ശികയായി കിടക്കുന്ന ശമ്പളകാര്യത്തില്‍ ഒരു പ്രതകരണവുമില്ലാതെ നിലകൊള്ളുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: