മുംബൈ: “അവനെ ജയിലില്‍ അയക്കാതിരിക്കാന്‍ ഞാന്‍ യാചിക്കുകയാണ്. ഒരു മനുഷ്യന്‍ എന്ന നിലയില്‍ അവര്‍ തകര്‍ന്ന് പോകും. ചില തല്‍പരകക്ഷികള്‍ കാരണം അവന്റെ പ്രസരിപ്പ് നഷ്ടമാകും. തകര്‍ന്ന നിലയില്‍ പുറത്തേക്ക് വരുന്ന സ്ഥലത്തേക്ക് അവനെ അയയ്‌ക്കരുത്.”- മകന്‍ ആര്യന്‍ഖാന് വേണ്ടി ഹൃദയം പൊട്ടി അപേക്ഷിക്കുന്ന ബോളിവുഡ് താരം ഷാരൂഖ് ഖാനെ സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ മുംബൈ ഹൈക്കോടിയില്‍ കാണിച്ച് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂരോ മുന്‍ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ.
ആര്യന്‍ ഖാനെ ലഹരിക്കേസില്‍ കുടുക്കുന്നതില്‍ നിന്നും ഒഴിവാക്കാന്‍ 25 കോടി കൈക്കൂലി സമീര്‍ വാങ്കഡെ ആവശ്യപ്പെട്ടെന്നും ചര്‍ച്ചയ്‌ക്കൊടുവില്‍ 18 കോടിക്ക് ധാരണയായെന്നും ആദ്യഗഡു വാങ്ങിയെന്നുമുള്ള സിബിഐ കേസിന് മറുപടിയായാണ് മുംബൈ ഹൈക്കോടതിയില്‍ ഷാരൂഖ് ഖാന്റെ മകന് വേണ്ടി യാചിക്കുന്ന സന്ദേശങ്ങളുടെ സ്ക്രീന്‍ ഷോട്ടുകള്‍ തെളിവായി സമീര്‍ വാങ്കഡെ ഹാജരാക്കിയത്.
“എന്നിലും എന്റെ കുടുംബത്തിലും ദയവുകാണിക്കം. വളരെ സാധാരണക്കാരായ ആളുകളാണ് ഞങ്ങള്‍. എന്റെ മകന്‍ അല്‍പം അനുസരണക്കേടുള്ളവനാണ്. കൊടുകുറ്റവാളിയെപ്പോലെ ജയിലിലടക്കപ്പെടുന്നത് അവന്‍ അര്‍ഹിക്കുന്നില്ല. ഞാന്‍ താങ്കളോട് യാചിക്കുകയാണ്.” – മറ്റൊരു സന്ദേശത്തില്‍ ഷാരൂഖ് ഖാന്‍ യാചിക്കുന്നു.
ഒരു വിനോദയാത്രാക്കപ്പലിലെ പാര്‍ട്ടിയിയില്‍ ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ പേരിലാണ് 2021 ഒക്ടോബറില്‍ നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ചുമതലയുള്ള സമീര്‍ വാങ്കഡെ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തത്. അതിന് ശേഷമാണ് മകനെ വിട്ടുകിട്ടാന്‍ ഷാരൂഖ് ഖാന്‍ സമീര്‍ വാങ്കഡെയോട് യാചിച്ചുകൊണ്ട് സന്ദേശങ്ങള്‍ അയച്ചത്.
സിബിഐ കേസിനെതിരെ ഹൈക്കോടതിയെ സമീപിച്ച സമീര്‍ വാങ്കഡെയ്‌ക്ക് മെയ് 22 വരെ മുംബൈ ഹൈക്കോടതിയില്‍ നിന്നും സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: