ആലപ്പുഴ: ‘പഠിച്ചു മുന്നേറണം, അച്ഛന്റെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കണം’… ഭാഗ്യയ്ക്ക് നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്ത്. പോപ്പുലര്‍ഫ്രണ്ട് ഭീകരര്‍ കൊലപ്പെടുത്തിയ അഡ്വ. രണ്‍ജീത് ശ്രീനിവാസന്റെ മകള്‍ കുന്നുംപുറത്ത് രണ്‍ജീത് ഭാഗ്യ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയത് നാടിനെ ഒന്നാകെ സന്തോഷത്തിലാക്കി. ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിലേക്ക് അഭിനന്ദനവുമായി നിരവധി ആളുകളാണ് എത്തുന്നത്. ഫോണ്‍ മുഖേനയും ആശംസകള്‍ അറിയിക്കുന്നു. സമുഹമാധ്യമങ്ങളില്‍ ഭാഗ്യയുടെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ചുള്ള കുറിപ്പുകള്‍ വൈറലാണ്.
ആര്‍എസ്എസ് പ്രാന്ത പ്രചാരക് എസ്. സുദര്ശനന്, സീമാജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്, സംഘടനാ ജനറല്‍ സെക്രട്ടറി എം. ഗണേഷ്, മുന്‍ എംപി സുരേഷ് ഗോപി, സന്ദീപ് വാചസ്പതി തുടങ്ങിയവര്‍ ഭാഗ്യയെ വിളിച്ച് ആശംസകള്‍ അറിയിച്ചു.
അച്ഛന്റെ ജ്വലിക്കുന്ന ഓര്‍മ്മകളാണ് ഭാഗ്യയുടെയും സഹോദരി എട്ടാം ക്ലാസുകാരി ഹൃദ്യയുടേയും കരുത്ത്. 2019 ഡിസംബര്‍ 19ന് പുലര്‍ച്ചെ ഹൃദ്യയുടെ കണ്മുന്നിലാണ് രണ്‍ജീതിനെ രാഷ്ട്രവിരുദ്ധ ഭീകരര്‍ കൊലപ്പെടുത്തിയത്. ആലപ്പുഴ സെന്റ് ജോസഫ്സ് ഗേള്‍സ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിനിയായ ഭാഗ്യ 97 ശതമാനം മാര്‍ക്ക് നേടിയാണ് മിന്നുന്ന ജയം കരസ്ഥമാക്കിയത്. ഭാഗ്യ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് രണ്‍ജീതിനെ ഭീകരര്‍ കൊലപ്പെടുത്തിയത്. രാവിലെ ട്യൂഷന് പോകുന്നതിന് യാത്രയാക്കിയ അച്ഛന്റെ ചേതനയില്ലാത്ത ശരീരമാണ് പിന്നീട് കണ്ടത്.
പഠിച്ചു മിടുക്കിയാകണമെന്ന അച്ഛന്റെ ആഗ്രഹം കരുത്താക്കിയാണ് ഭാഗ്യ ഉന്നത വിജയം നേടിയത്. കലാരംഗത്തും മിടുക്കിയാണ്. തീരെ കുട്ടിയായിരിക്കുമ്പോള്‍ തന്നെ അച്ഛന് ദേശീയ പ്രസ്ഥാനങ്ങളെ കുറിച്ചും ആദര്‍ശത്തെ കുറിച്ചും മക്കളെ പഠിപ്പിച്ചിരുന്നു. മക്കളെ രണ്‍ജീതിന്റെ ആഗ്രഹം പോലെ പഠനത്തില്‍ ഉന്നത നിലയിലെത്തിക്കുമെന്ന ദൃഢ നിശ്ചയമാണ് അമ്മ ലിഷ രണ്ജീതിനുള്ളത്. രണ്ജീതിന്റ അമ്മ വിനോദിനിയും സഹോദരന് അഭിജിത്തും എല്ലാ പിന്തുണയും നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: