ന്യൂദല്‍ഹി: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജപ്പാനിലെ ഹിരോഷിമയില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. അനാച്ഛാദന ചടങ്ങില്‍ പങ്കെടുത്ത പ്രമുഖരില്‍ പ്രധാനമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവും പാര്‍ലമെന്റ് അംഗവുമായ ഹിരോഷിമ സിറ്റി മേയര്‍ കസുമി മാറ്റ്‌സുയി; ഹിരോഷിമ സിറ്റി അസംബ്ലിയുടെ സ്പീക്കര്‍ തത്സുനോരി മൊട്ടാനി, ഹിരോഷിമയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ മുതിര്‍ന്ന ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ , ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങള്‍; ജപ്പാനിലെ മഹാത്മാഗാന്ധിയുടെ അനുയായികള്‍ തുടങ്ങിയവര്‍ഉള്‍പ്പെടും .
2023 മെയ് 19 മുതല്‍ 21 വരെ നടക്കുന്ന ജി7 ഉച്ചകോടിയോടനുബന്ധിച് പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ ഇന്ത്യയും ജപ്പാനും തമ്മിലുള്ള സൗഹൃദത്തിന്റെയും ജനപ്രീതിയുടെയും പ്രതീകമായി ഹിരോഷിമ നഗരത്തിന് ഇന്ത്യന്‍ ഗവണ്മെന്റ് സമ്മാനിച്ചതാണ് മഹാത്മാഗാന്ധി പ്രതിമ . 42 ഇഞ്ച് ഉയരമുള്ള വെങ്കല പ്രതിമ നിര്‍മ്മിച്ചത് പത്മഭൂഷണ്‍ പുരസ്‌കാര ജേതാവായ ശ്രീറാം വഞ്ചി സുതാറാമാണ് . പ്രതിദിനം ആയിരക്കണക്കിന് ആളുകള്‍ പ്രദേശവാസികളും വിനോദസഞ്ചാരികളും സന്ദര്‍ശിക്കുന്ന മോട്ടോയാസു നദിയോട് ചേര്‍ന്നുള്ള പ്രശസ്തമായ ക് എബോംബ് ഡോമിന് സമീപമാണ് ഇത് സ്ഥാപിച്ചിട്ടുള്ളത് .
സമാധാനത്തിനും അഹിംസയ്‌ക്കും വേണ്ടിയുള്ള ഐക്യദാര്‍ഢ്യത്തിന്റെ അടയാളമായാണ് ഈ സ്ഥലം തിരഞ്ഞെടുത്തിരിക്കുന്നത്. മഹാത്മാഗാന്ധി തന്റെ ജീവിതം സമാധാനത്തിനും അഹിംസയ്‌ക്കും വേണ്ടി സമര്‍പ്പിച്ചു. ലോകത്തെയും അതിന്റെ നേതാക്കളെയും പ്രചോദിപ്പിക്കുന്ന ഗാന്ധിജിയുടെ തത്വങ്ങളും ജീവിതവുമായി ഈ സ്ഥലം ശരിക്കും പ്രതിധ്വനിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: