തിരുവനന്തപുരം: കേരളത്തിൽ പിണറായി സർക്കാരിന് ബദലായി ഒരു ഡബിൾ എഞ്ചിൻ ഭരണം വരണമെന്ന് അനിൽ ആന്റണി. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷിക ദിനം കരിദിനമായി ആചരിച്ച് ബിജെപി നടത്തിയ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായുടെ ആദ്യം ഭരണം തന്നെ ജനങ്ങൾക്ക് ദുരിതമായിരുന്നു നല്‍കിയത്. പിന്നീട്, കോൺഗ്രസിന്റെ കഴിവ് കേട് മൂലം രണ്ടാമതും ഭരണം വന്നു. ഒന്നാം ടേമിനേക്കാൾ ദുരിതമായിമാറി രണ്ടാം ടേം. എല്ലായിടത്തും അഴിമതി, തൊഴിലില്ലായ്മ രൂക്ഷമായെന്നും വളർച്ച നിരക്ക് കീഴോട്ട് നീങ്ങിയെന്നും അദ്ദേഹം പറഞ്ഞു.പിണറായി സര്‍ക്കാരിന്റെ അഴിമതി ഭരണത്തില്‍ പ്രതിഷേധിച്ച് ഒരാഴ്ചക്കാലം ബിജെപി പ്രതിഷേധവാരം ആചരിക്കും.
കേരളത്തിന്റെ പൊതുകടം നാല് ലക്ഷം കോടിയായി. ഇന്ത്യയിലെ മറ്റ് ഭാഗങ്ങൾ മുന്നോട്ട് പോകുമ്പോൾ കേരളം പിന്നോട്ട് പോകുകയാണെന്നും അനിൽ ആന്റണി അഭിപ്രായപ്പെട്ടു. ഐസ്ഐസ് തീവ്രവാദികൾ പെണ്‍കുട്ടികളെ ഇരയാക്കുകയാണെന്നും സംസ്ഥാനത്ത് ലഹരി മാഫിയ പിടിമുറുക്കിയിരിക്കുന്നു എന്നും അനില്‍ ആന്റണി പറഞ്ഞു.
സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടാണ് സമരം നടത്തുന്നത്. ഇന്നലെ വൈകുന്നേരം ആംരംഭിച്ച സമരത്തിൽ വിവിധ നേതാക്കൾ പങ്കെടുത്തു. പിണറായി സർക്കാരിന്റെ അഴിമതി ഭരണത്തിൽ പ്രതിഷേധിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രാത്രി യുവമോർച്ച സെക്രട്ടറിയേറ്റിലേക്ക് രാത്രി മാർച്ച് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: