ഹിരോഷിമ: ജപ്പാനിലെ ഹിരോഷിമയില്‍ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കിയുമായി സംഭാഷണം നടത്തി. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന് ശേഷം ഇതാദ്യമായാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തില്‍ പങ്കെടുത്തു.
ജി 7 കൂട്ടായ്മയില്‍ നിലവില്‍ അധ്യക്ഷത വഹിക്കുന്ന ജപ്പാന്റെ ക്ഷണത്തെ തുടര്‍ന്നാണ് മോദിയും സെലന്‍സ്കിയും ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
റഷ്യ-യുക്രൈന് സംഘര്‍ഷം ലോകത്തെയാകെ ബാധിക്കുന്ന പ്രധാന പ്രശ്നമാണെന്ന് യോഗത്തില്‍ പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു.
താന്‍ ഇത് രാഷ്ട്രീയമോ സാമ്പത്തികമോ ആയ പ്രശ്നമായി കാണുന്നില്ല. തന്നെ സംബന്ധിച്ചിടത്തോളം ഇത് മനുഷ്യത്വത്തിന്റെ പ്രശ്നമാണ്. മാനുഷിക മൂല്യങ്ങളുടെ പ്രശ്നമാണ്-നരേന്ദ്രി മോദി സെലെന്‍സ്കിയോട് പറഞ്ഞു.
യുദ്ധത്തിന്റെ കഷ്ടപ്പാടുകള്‍ എന്താണെന്ന് മറ്റാരേക്കാളും നിങ്ങള്‍ക്കറിയാം. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ വര്‍ഷം യുക്രൈനില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍, അവര്‍ കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ യുക്രൈന് പൗരന്മാര് അനുഭവിച്ച വേദന മനസിലാക്കാന്‍ കഴിഞ്ഞുവെന്നും മോദി പറഞ്ഞു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: