തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത ചൂടിനെ തുടര്‍ന്ന് ആറ് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പായ യെല്ലോ അലേര്‍ട്ട്. കോഴിക്കോട്്, കണ്ണൂര്‍, പാലക്കാട്, ആലപ്പുഴ, കോട്ടയം, തൃശൂര്‍ എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ ജില്ലകളില്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനും സാധ്യതയുണ്ട്.
കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍ ജില്ലകളില്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയും കോഴിക്കോട് ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനും സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് വേനല്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ഇത് പ്രകാരം പകല്‍ 11 നും മൂന്ന് മണിക്കും ഇടയില്‍ വെയില് കൊള്ളുന്നത് ഒഴിവാക്കാനാണ് മുന്നറിയിപ്പ്. സൂര്യാഘാതം കൊള്ളുന്നത് ഒഴിവാക്കുന്നതിനായാണ് ഇത്. അതേസമയം സംസ്ഥാനത്ത് ഒറ്റപ്പെട്ട ചില സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. ശക്തമായ കാറ്റും ഇടിമിന്നലും അനുഭവപ്പെടാനും സാധ്യതയുണ്ടെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: