തിരുവനന്തപുരം : പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസസി പ്രസിഡന്റ് കെ. സുധാകരന്. പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ സംഘടിപ്പിച്ച യുഡിഎഫിന്റെ പ്രതിഷേധ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകായയിരുന്നു അദ്ദേഹം. പിണറായി സര്‍ക്കാര്‍ കമ്മീഷന് സര്‍ക്കാരാണെന്നും കെ സുധാകരന് വിമര്‍ശിച്ചു.
അരിക്കൊമ്പന് അരിയും ചക്കക്കൊമ്പന് ചക്കയും ചാമ്പുമ്പോള്‍ കേരളത്തെ തന്നെ ചാമ്പുകയാണ് ഇരട്ടച്ചങ്കനെന്നും കെ. സുധാകരന് പരിഹസിച്ചു. സംസ്ഥാനത്തെ പോലീസ് നിഷ്ക്രിയമാണ്. ഡോ. വന്ദന കൊലക്കേസും താനൂര്‍ ബോട്ട് അപകടവും ഇതിന് തെളിവാണ്. പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് ഡോ. വന്ദനയുടെ കൊലപാതകത്തിന് കാരണം.
താനൂരില്‍ നടന്നതും മറിച്ചല്ല. ബോട്ട് അപകടത്തിന് ഉത്തരവാദി സര്‍ക്കാര്‍ തന്നെയാണ്. അരി ചാമ്പാന്‍ അരിക്കൊമ്പന്, ചക്ക ചാമ്പാന്‍ ചക്കക്കൊമ്പന്, കേരളത്തെ തന്നെ ചാമ്പാന്‍ ഇരട്ടച്ചങ്കന് ഒന്നൊരു ട്രോള്‍ കണ്ടു. തമാശയിലാണ് ട്രോള്‍ വന്നതെങ്കില്‍ അത് യാഥാര്‍ത്ഥ്യമല്ലേ. എല്ലായിപ്പോഴും ഐക്യ ജനാധിപത്യ മുന്നണി സമാധാനത്തിന്റെ പാത സ്വീകരിക്കുമെന്ന് കരുതരുതെന്നും കെ സുധാകരന് കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സര്‍ക്കാര്‍ ജനദ്രോഹ സര്‍ക്കാറായി മാറിയെന്ന് വി.ഡി. സതീശനും കുറ്റപ്പെടുത്തി. പിണറായി സര്‍ക്കാരിന്റെ കാലത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജപ്തികള്‍ നടന്നിട്ടുള്ളത്. നെല്‍ കര്ഷകകരില് നിന്നും സംഭരിച്ച നെല്ലിന്റെ പണം പോലും നല്‍കിയിട്ടില്ലെന്നും വി.ഡി. സതീശന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: