ബംഗളുരു : കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറും ഉപമുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു.
ബെംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തില്‍ കര്‍ണാടക ഗവര്‍ണര്‍ തവര്‍ചന്ദ് ഗെലോട്ട് മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. 2013ല്‍ സിദ്ധരാമയ്യ ആദ്യമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അതേ സ്ഥലമാണ് വേദി.
മല്ലികാര്‍ജുന ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക്, മലയാളിയായ കെ ജെ ജോര്‍ജ്, എം ബി പാട്ടീല്‍, രാമലിംഗറെഡ്ഡി, ജി പരമേശ്വര, കെ എച്ച് മുനിയപ്പ, സതീഷ് ജാര്‍ക്കിഹോളി എന്നിങ്ങനെ എട്ട് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്.
രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, രണ്‍ദീപ് സുര്‍ജെവാല തുടങ്ങി നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, എന്‍ സി പി നേതാവ് ശരത് പവാര്‍, ബി എസ് പി നേതാവ് മായാവതി , കമല്‍ഹാസന്‍, ഫറൂഖ് അബ്ദുളള, മെഹബൂബ മുഫ്തി തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.. സ്‌റ്റേഡിയം പ്രവര്‍ത്തകരെ കൊണ്ട് തിങ്ങി നിറഞ്ഞിരുന്നു.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ 224ല്‍ 135 സീറ്റും നേടി കോണ്‍ഗ്രസ് വന്‍ വിജയം നേടിയിരുന്നു. ബിജെപി 66 സീറ്റുകളുമായി രണ്ടാം സ്ഥാനത്തും ജെഡിഎസ് 19 സീറ്റുകള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: