ന്യൂദല്‍ഹി: സ്വന്തം ഭൂപ്രദേശത്ത് യോഗങ്ങള്‍ നടത്താനുള്ള അധികാരം തങ്ങള്‍ക്കുണ്ടെന്ന് ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ. ജി-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് ചൈനയുടെ പ്രസ്താവനയ്ക്ക് നല്കിയ മറുപടിയിലാണ് ഇന്ത്യ ഇത്തരത്തില്‍ മറുപടി നല്‍കിയത്.
ചൈനയുമായുള്ള സാധാരണ ബന്ധത്തിന് അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും ഉണ്ടാകേണ്ടതുണ്ട്. ഇതിന് രാജ്യങ്ങളുടേയും പങ്കാളിത്തമുണ്ടാകണമെന്നും ഇന്ത്യ മറുപടി നല്കി. മൂന്നാമത് ജി 20 ടൂറിസം വര്‍ക്കിങ് ഗ്രൂപ്പ് യോഗമാണ് മേയ് 22 മുതല്‍ 24 തീയതികളില്‍ കശ്മീരിലെ ശ്രീനഗറില്‍ സംഘടിപ്പിക്കുന്നത്. 2019ന് ശേഷം ആദ്യമായാണ് കശ്മീരില്‍ പ്രധാനപ്പെട്ട അന്താരാഷ്ട്ര പരിപാടി സംഘടിപ്പിക്കപ്പെടുന്നത്.
ടൂറിസം വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തില്‍ ജി 20 രാജ്യങ്ങളില്‍നിന്നുള്ള അറുപതോളം പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. ഏതെങ്കിലും തരത്തിലുള്ള തര്‍ക്കമേഖലകളില്‍ ജി 20 യോഗങ്ങള്‍ നടത്തുന്നതിനെ ശക്തമായി എതിര്‍ക്കും. അത്തരം യോഗങ്ങളില്‍ പങ്കെടുക്കില്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയത്. മറീന്‍ കമാന്‍ഡോകളും എന്‍എസ്ജി ഗാര്‍ഡുകളും ചേര്‍ന്ന് കനത്ത സുരക്ഷയാണ് ശ്രീനഗറില്‍ ഒരുക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: