പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവവും പോലീസിന്റെ നിഷ്‌ക്രിയത്വവും കാരണം നിരോധനത്തിനു ശേഷവും കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഹിറ്റ് സ്‌ക്വാഡുകള്‍ സജീവമെന്ന് റിപ്പോര്‍ട്ട്.
മതഭീകരതയില്‍ ആകൃഷ്ടരായ യുവാക്കളുടെ സംഘങ്ങളാണ് ഹിറ്റ്‌സ് സ്‌ക്വാഡുകളില്‍. ഇവയുടെ രഹസ്യ യോഗങ്ങളും പരിശീലനങ്ങളും നടക്കുന്നുണ്ടെന്ന് ഐബിയും മറ്റും കണ്ടെത്തിയിട്ടുണ്ട്. ഹിറ്റ് സ്‌ക്വാഡ് അംഗങ്ങള്‍ക്ക് പരിശീലനം നല്കിയിരുന്ന മുഹമ്മദ് മുബാറക്കിന്റെ കേന്ദ്രമായ എടവനക്കാടും പിഎഫ്‌ഐ ശക്തികേന്ദ്രമായ ആലുവ കുഞ്ഞുണ്ണിക്കരയിലും പെരുമ്പാവൂര്‍, കോതമംഗലം പ്രദേശങ്ങളിലും നിരവധി രഹസ്യ യോഗങ്ങള്‍ പിഎഫ്‌ഐ നിരോധനത്തിന് ശേഷം സംഘടിപ്പിച്ചതായാണ് ഐബി റിപ്പോര്‍ട്ട്.
കേരളാ പോലീസ് കാണിക്കുന്ന അലംഭാവമാണ് പിഎഫ്‌ഐ കേരളത്തില്‍ സജീവമാകാന്‍ കാരണം. കൊലക്കേസുകളില്‍ അറസ്റ്റിലായ സഹീറിനെ ചോദ്യം ചെയ്തതിലൂടെയാണ് ഹിറ്റ് സ്‌ക്വാഡുകള്‍ സജീവമാണെന്നുള്ള വിവരം ദേശീയ അന്വേഷണ ഏജന്‍സിക്ക് ലഭിക്കുന്നത്. കേസില്‍ ഒളിവിലുള്ള കൂടുതല്‍ പ്രതികള്‍ക്കായി എന്‍ഐഎ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ദേശീയ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളിലെ നേതാക്കളെയും പ്രവര്‍ത്തകരെയും ലക്ഷ്യമിട്ടാണ് പിഎഫ്‌ഐ ഹിറ്റ്‌സ്‌ക്വാഡുകള്‍ രൂപീകരിച്ചത്. ആര്‍എസ്എസ് പാലക്കാട് മുന്‍ജില്ലാ ശാരീരിക് പ്രമുഖ് എ. ശ്രീനിവാസന്‍, ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദു എന്നിവരുടെ കൊലപാതകങ്ങളില്‍ പ്രതികള്‍ക്കെല്ലാം മാരകായുധങ്ങള്‍ ഉപയോഗിക്കാനുള്ള പരിശീലനങ്ങള്‍ ലഭിച്ചിരുന്നു. പിഎഫ്‌ഐയുടെ മുഖ്യ ആയുധ പരിശീലകന്‍ മുഹമ്മദ് മുബാറക്, ഹിറ്റ് സ്‌ക്വാഡിന് വിവരങ്ങള്‍ കൈമാറിയിരുന്ന മുഹമ്മദ് സാദിഖ് എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ എന്‍ഐഎയ്‌ക്ക് ലഭിച്ചിട്ടുണ്ട്. ഇതിനിടെയാണ് എ. ശ്രീനിവാസനെ കൊലപ്പെടുത്തിയതില്‍ നേരിട്ട് പങ്കാളിയായ പാലക്കാട് പട്ടാമ്പി സ്വദേശി സഹീര്‍ അറസ്റ്റിലായത്. ഇയാളെ വിശദമായി എന്‍ഐഎ ചോദ്യം ചെയ്തു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: