ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിലെ കേദാര്‍ നാഥില്‍ 000 കിലോഗ്രാേം തൂക്കമുള്ള ഓം വിഗ്രഹം സ്ഥാപിക്കുന്നു. ഗോള്‍ പ്ലാസയിലാണ് ഈ ഓടില്‍ തീര്‍ത്ത ഈ ഓം വിഗ്രഹം സ്ഥിരമായി സ്ഥാപിക്കുക. ഹൈഡ്ര മെഷീന് ഉപയോഗിച്ച് ഈ ഭാരമുള്ള വിഗ്രഹം കേദാര്‍നാഥ് ക്ഷേത്രത്തില്‍ മുന്‍പിലുള്ള ഗോള്പ്ലാസയ്ക്ക് മുന്പിലെ റൗണ്ട് പ്ലാസയില്‍ പരീക്ഷണാര്‍ത്ഥം സ്ഥാപിച്ചിരുന്നു. ഇത് വന്‍വിജയമായി.
ഗുജറാത്തിലെ ബറോഡയിലാണ് ഈ ഓം വിഗ്രഹം പണിതത്. മഞ്ഞ് വീഴ്ചയില്‍ പോലും വിഗ്രഹത്തിന് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ ചെമ്പുകൊണ്ടാണ് എല്ലാ വശങ്ങളിലും വെല്‍ഡിങ് ചെയ്തിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ ഈ ഓം വിഗ്രഹം സ്ഥാപിക്കും.
കേദാര്‍നാഥ് ക്ഷേത്ര കെട്ടിടസമുച്ചയം വികസിപ്പിക്കുക എന്ന പ്രധാനമന്ത്രിയുടെ ബൃഹല്‍പദ്ധതിയുടെ ഭാഗമായാണ് ഓം പ്രതീകം സ്ഥാപിക്കുന്നത്.
കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്നും 260 മീറ്റര്‍ മുന്‍പിലാണ് ഗോള്‍ പ്ലാസ. തീര്‍ത്ഥാടക ടൂറിസം വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ക്ഷേത്ര പരിസരം വികസിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: