ആലപ്പുഴ: അച്ഛന്റെ ദീപ്ത സ്മരണ കരുത്താക്കി കുന്നുംപുറത്ത് രണ്‍ജീത് ഭാഗ്യ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി. ആലപ്പുഴ സെന്റ് ജോസഫ്സ് ഗേള്‍സ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിനിയായ ഭാഗ്യ 97 ശതമാനം മാര്‍ക്ക് നേടിയാണ് മിന്നുന്ന ജയം കരസ്ഥമാക്കിയത്. പോപ്പുലര്‍ഫ്രണ്ട് മതഭീകരവാദികള്‍ കൊലപ്പെടുത്തിയ ധീരബലിദാനി അഡ്വ. രണ്‍ജീത് ശ്രീനിവാസന്റെ മകളാണ്.
ഭാഗ്യ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഇരുട്ടിന്റെ ശക്തികളായ മതഭീകരവാദികള്‍ രണ്‍ജീതിനെ കൊലപ്പെടുത്തിയത്. രാവിലെ ട്യൂഷന് പോകുന്നതിന് യാത്രയാക്കിയ അച്ഛന്റെ ചേതനയില്ലാത്ത ശരീരമാണ് പിന്നീട് കണ്ടത്.
പഠിച്ചു മിടുക്കിയാകണമെന്ന അച്ഛന്റെ ആഗ്രഹം കരുത്താക്കിയാണ് കടുത്ത നൊമ്പരത്തെ അതിജീവിച്ച് ഭാഗ്യ ഉന്നത വിജയം നേടിയത്. കലാരംഗത്തും മിടുക്കിയാണ്. തീരെ കുട്ടിയായിരിക്കുമ്പോള്‍ തന്നെ അച്ഛന് ദേശീയ പ്രസ്ഥാനങ്ങളെ കുറിച്ചും, ആദര്‍ശത്തെ കുറിച്ചും മക്കളെ പഠിപ്പിച്ചിരുന്നു. സഹോദരി കുന്നുംപുറത്ത് രണ്‍ജീത് ഹൃദ്യ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. മക്കളെ രണ്‍ജീതിന്റെ ആഗ്രഹം പോലെ പഠനത്തില്‍ ഉന്നത നിലയിലെത്തിക്കുമെന്ന ദൃഢ നിശ്ചയമാണ് അമ്മ ലിഷ രണ്ജീതിനുള്ളത്. രണ്ജീതിന്റ അമ്മ വിനോദിനിയും, സഹോദരന് അഭിജിത്തും എല്ലാ പിന്തുണയും നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: