കത്ര(ജമ്മുകശ്മീര്‍): ജമ്മുകശ്മീരിലെ പ്രശസ്തമായ വൈഷ്ണോദേവി ക്ഷേത്രത്തില്‍ ഈ വര്‍ഷം ഇതുവരെ ദര്‍ശനം നടത്തിയത് 33 ലക്ഷത്തിലധികം തീര്‍ഥാടകര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാല് ലക്ഷത്തിലധികം തീര്‍ഥാടകരുടെ വര്‍ധനവുണ്ടായതായി അധികൃതര്‍ അറിയിച്ചു.
”ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ മെയ് 15 വരെയുള്ള കണക്കാണിത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ വളരെ കൂടുതലാണ്. തീര്‍ഥാടകര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള വികസനപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്ര ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അന്‍ഷുല്‍ ഗാര്‍ഗ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ആദ്യ നാലര മാസത്തിനുള്ളില്‍ 29 ലക്ഷം തീര്‍ഥാടകരാണ് ദര്‍ശനം നടത്തിയത്. 2022 ലെ ആകെ കണക്ക് 91.24 ലക്ഷമാണ്. ഇത് കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന എണ്ണമാണ്. ഈ വര്‍ഷം അതിലേറെ തീര്‍ഥാടകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിദിനം എത്തുന്നവരുടെ എണ്ണം ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ 15,000 ആയിരുന്നത് ഇപ്പോള്‍ 30,000 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: