ന്യൂദല്‍ഹി : കന്നുകാലികളിലെ ചര്‍മ്മരോഗം തടയുന്നതിനായി വാക്സിന് വിതരണവുമായി കേന്ദ്ര സര്‍ക്കാര്‍. മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്. കര്‍ണാടക, സിക്കിം എന്നീ സംസ്ഥാനങ്ങളിലാണ് ലുംപി ചര്‍മ്മരോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതിനെ തുടര്‍ന്ന് രാജ്യത്തെ 9 കോടി കന്നുകാലികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ വാക്സിന് വിതരണത്തിന് ഒരുങ്ങുന്നത്.
രാജ്യത്ത് ഒരാഴ്ചയ്ക്കുള്ളില്‍ മാത്രം 10000 കന്നുകാലികള്‍ക്കാണ് പുതിയതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 48 മണിക്കൂറിനുള്ളില്‍ ഉത്തരാഖണ്ഡില്‍ മാത്രം 449 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിശദമായി പഠനം നടത്തുകയും വാക്സിന് ഫലപ്രദമാണെന്ന റിപ്പോര്‍ട്ടുകളുടേയും അടിസ്ഥാനത്തിലാണ് കേന്ദ്രം വിതരണത്തിന് ഒരുങ്ങിയത്.
കഴിഞ്ഞ ഒരുവര്‍ഷം മുമ്പ് ഇത്രയും വ്യാപകമായി പടര്‍ന്നു പിടിക്കുന്ന രോഗമായിരുന്നില്ല ലുംപി സ്കിന്‍ ഡിസീസ്. ഇതിനെതിരെ ഉടന്‍ തന്നെ വാക്സിന് ഡ്രൈവ് സംഘടിപ്പിക്കും വാക്സിന് 94 ശതമാനം വരെ ഫലപ്രദമാണെന്നാണ് പഠനം തെളിയിക്കുന്നതെന്ന് അനിമല്‍ ഹസ്ബന്‍ഡറി കമ്മിഷണര്‍ അഭിജിത് മിത്ര പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: