അഡ്‌ലൈഡ് : ഓസ്ട്രേലിയയിലെ അഡ്ലൈയ്ഡില്‍ നടന്ന ഹോക്കി പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയന്‍ വനിതകള്‍ 4-2ന് ഇന്ത്യന്‍ വനിതകളെ പരാജയപ്പെടുത്തി. അടുത്ത മത്സരം ശനിയാഴ്ച നടക്കും.
ഈ വര്‍ഷം സെപ്റ്റംബര്‍-ഒക്ടോബറില്‍ നടക്കാനിരിക്കുന്ന 2023ലെ ഹാങ്ഷൗ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമാണ് പര്യടനം.
ഗോള്‍കീപ്പര്‍ സവിതയും വൈസ് ക്യാപ്റ്റന്‍ ദീപ് ഗ്രേസ് എക്കയും നയിക്കുന്ന ടീം പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ ഓസ്‌ട്രേലിയന്‍ ടീമിനെ നേരിടും. ഓസ്ട്രേലിയ എ ടീമിനെതിരാണ് രണ്ട് മത്സരങ്ങള്‍.
ഓസ്ട്രേലിയന്‍ വനിതാ ഹോക്കി ടീം നിലവില്‍ ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനത്താണ്. ഇന്ത്യന്‍ ടീം എട്ടാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: