ന്യൂദല്‍ഹി : ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയ നാല് വ്യക്തികള്‍ ഗുജറാത്തികളാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാത്മാ ഗാന്ധി, സര്‍ദാര്‍ വല്ലഭായി പട്ടേല്‍, മൊറാര്‍ജി ദേശായി എന്നീ നാല് പേരാണ് ഇന്ത്യന്‍ ചരിത്രത്തിനായി സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തിത്വം. ദല്‍ഹി ശ്രീ ദല്‍ഹി ഗുജറാത്തി സമാജത്തിന്റെ 125-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ മുഖ്യാഥിതിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാത്മാ ഗാന്ധിയുടെ പ്രയത്‌നങ്ങളാല്‍ ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ചു. സര്‍ദാര്‍ പട്ടേല്‍ രാജ്യത്തെ ഒന്നിപ്പിച്ച് നിര്‍ത്തി. മൊറാര്‍ജി ദേശായി രാജ്യത്തെ ജനാധിപത്യത്തെ പുനരുജ്ജീവിപ്പിച്ചു. ലോകമാകെ ഇന്ത്യ ആഘോഷിക്കപ്പെടുന്നത് നരേന്ദ്രമോദി കാരണമാണെന്നും അമിത് ഷാ പറഞ്ഞു.ഇത്തരത്തില്‍ നാല് ഗുജറാത്തികളും രാജ്യത്തിന് തന്നെ അഭിമാനമാണ്. രാജ്യത്തും ലോകത്തുടനീളം ഗുജറാത്തി സമൂഹങ്ങളുണ്ട്.
മോദി പ്രധാനമന്ത്രിയായിരുന്ന കഴിഞ്ഞ ഒമ്പത് വര്‍ഷ കാലയളവില്‍ രാജ്യം നിരവധി നേട്ടങ്ങളാണ് കൊയ്തത്. 2014ല്‍ മോദി പ്രധാനമന്ത്രി പദവിയിലേക്ക് എത്തുമ്പോള്‍ ലോകത്തെ 11-ാമത്തെ സാമ്പത്തിക ശക്തിയായിരുന്നു ഇന്ത്യ. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിന്ന് അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അന്താരാഷ്‌ട്ര നാണയനിധിയടക്കം ഇന്ത്യയെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
130 കോടി ജനങ്ങളുള്ള രാജ്യത്ത് കോവിഡ് വാക്സിനേഷന്‍ തടസങ്ങളില്ലാതെ നടന്നു. ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായി ഇന്ത്യ മാറി. സ്റ്റാര്‍ട്ട് അപ്പുകളുടെ മേഖലയില്‍ ഇന്ത്യ മൂന്നാമതും പുനഃരുപയോഗ ഊര്‍ജത്തിന്റെ കാര്യത്തില്‍ ഇന്ത്യ നാലാമതുമായി സ്ഥാനം ഉറപ്പിച്ചു. അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ തന്നെ പ്രധാനമന്ത്രി ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞു.
ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ തന്നെ കൈക്കൊണ്ടു. സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ, രാജ്യത്തിന്റെ അതിര്‍ത്തിയില്‍ ആര്‍ക്കും അനാവശ്യ ഇടപെടല്‍ നടത്താന്‍ കഴിയില്ല. ആഭ്യന്തര സുരക്ഷ വര്‍ധിപ്പിക്കാനും പ്രധാനമന്ത്രി നിരവധി കാര്യങ്ങള്‍ കൈക്കൊണ്ടു. മോദി എല്ലാവരുടേതും എല്ലാവരും അദ്ദേഹത്തിന്റേതുമാണ്. അതിനാലാണ് ഇത്തരത്തില്‍ നമുക്കെല്ലാവര്‍ക്കും ഇത്തരത്തില്‍ അഭിമാനമായി മാറുന്നതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഗുജറാത്തി ഭാഷയിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി സംസാരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: