കൊച്ചി: സംസ്ഥാനത്തെ മത്സ്യബന്ധന വ്യവസായത്തിന്റെ നട്ടെല്ലായ മത്തിയും അയലയും കേരള തീരത്തേക്ക് തിരിച്ചെത്തുന്നു. ഒരു ദശാബ്ദത്തിലേറെയായി കുറഞ്ഞുവന്നിരുന്ന മത്തിയും അയലയും തിരിെച്ചത്തുന്നു എന്നാണ് സിഎംഎഫ്ആര്‍ഐയുടെ പഠനത്തില്‍ തെളിയുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമാണ് ഈ റിപ്പോര്‍ട്ട്.
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (സിഎംഎഫ്ആര്‍ഐ) കണക്കുകള്‍ പ്രകാരം 2021 വര്‍ഷത്തെ അപേക്ഷിച്ച് 2022ല്‍ കേരള തീരത്ത് എത്തിയ നെയ്മത്തിയുടെ കണക്കില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2021ല്‍ ഈ മത്സ്യങ്ങള്‍ 3,297 ടണ്ണായി കുറഞ്ഞിരുന്നു. എന്നാല്‍ 2022ലെ കണക്കുകള്‍ പ്രകാരം 3,297 ടണ്ണില്‍നിന്ന് 1.10 ലക്ഷം ടണ്ണായി ഉയര്‍ന്നു.
കണക്കുകള്‍ പ്രകാരം അയല 1.01 ലക്ഷം ടണ്‍ വര്‍ധനവ് രേഖപ്പെടുത്തി. ഇത് മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായതിന്റെ ഇരട്ടിയാണ്. സംസ്ഥാനത്തെ മൊത്തം മത്സ്യബന്ധനത്തിന്റെ 30 ശതമാനം വിഹിതവുമായി എറണാകുളം ജില്ലയാണ് ഒന്നാമത്. 2022ല്‍ ഇന്ത്യയുടെ തീരത്ത് 3.49 ദശലക്ഷം ടണ്‍ മത്സ്യങ്ങള്‍ എത്തിയതായാണ് കണക്ക്. ഇത് 2021 നെ അപേക്ഷിച്ച് 14.53 ശതമാനത്തിന്റെ വര്‍ധനയാണ്. കൊവിഡിന് ശേഷം 28.02 ശതമാനം വര്‍ധനവാണ് 2022ല്‍ ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: