പത്തനംതിട്ട : അടൂരില്‍ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കവിയൂര്‍ ആഞ്ഞിലിത്താനത്ത് കപ്പ കൃഷി ചെയ്യുന്ന പറമ്പിലാണ് കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് കരച്ചില്‍കേട്ടെത്തിയ നാട്ടുകാരാണ് കുഞ്ഞിനെ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.
പ്രദേശവാസിയായ പഴമ്പിള്ളി സ്വദേശി മനോജ് വര്‍ഗീസാണ് കുഞ്ഞിനെ ആദ്യം കണ്ടത്. കുഞ്ഞ് മണ്ണില്‍ കിടന്ന് വിറയ്ക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്. വെളുപ്പിനെയാകും ഉപേക്ഷിച്ചതെന്നും മനോജ് പറഞ്ഞു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രസവിച്ച് മണിക്കൂറുകള്‍ക്ക് ശേഷം തന്നെ കുഞ്ഞിനെ ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ആരാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. ഇതുസംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി. കുട്ടിയുടെ സംരക്ഷണം ശിശുക്ഷേമവകുപ്പ് ഏറ്റെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: