അഡ്ലെയ്: ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ആദ്യമത്സരം ഇന്ന്. 2023ല്‍ നടക്കുന്ന ഹാങ്ഷൗ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിന്റെ തയാറെടുപ്പിന്റെ ഭാഗമായാണ് പര്യടനം. ആദ്യ മൂന്ന് മത്സരങ്ങളില്‍ ഓസ്ട്രേലിയയുമായും തുടര്‍ന്ന് ഓസ്ട്രേലിയ എ ടീമിനെതിരെ രണ്ട് മത്സരങ്ങളിലും കളിക്കും. മെയ് 20, 21 തീയതികളിലാണ് ഓസ്ട്രേലിയന്‍ എ ടീമിനെതിരായ മറ്റ് രണ്ടുകളിള്. മെയ് 25, 27 തീയതികളില്‍ സന്ദര്‍ശകര്‍ ഓസ്ട്രേലിയ എയ്ക്കെതിരെ മത്സരിക്കും.
ഓസ്ട്രേലിയന്‍ വനിതാ ഹോക്കി ടീം നിലവില്‍ ലോക റാങ്കിങില്‍ മൂന്നാം സ്ഥാനത്താണ്. ഇന്ത്യന്‍ ടീം എട്ടാം സ്ഥാനത്തും. 2021ലെ ടോക്കിയോ ഒളിമ്പിക്സിന്റെ സെമിഫൈനലില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീം ഓസ്ട്രേലിയയെ 1-0ന് പരാജയപ്പെടുത്തിയിരുന്നു. മൂന്നാം ഒളിമ്പിക്സില്‍ മാത്രം മത്സരിക്കുകയും ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്ത ഇന്ത്യന്‍ ടീമിന്റെ ചരിത്രവിജയമായിരുന്നു അത്. ബര്‍മിംഗ്ഹാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് 2022 സെമി ഫൈനല്‍ മത്സരത്തിലും ഇന്ത്യന്‍ ടീം ഓസ്ട്രേലിയയ്ക്കെതിരെ ശക്തമായി പോരാടി, നിശ്ചിത സമയത്ത് 1-1 ന് സ്കോര്‍ സമനിലയിലാക്കി. എന്നിരുന്നാലും, പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ 3-0 ന് ഓസ്ട്രേലിയ ജയിച്ചു. ഒരാഴ്ചയായി ഇന്ത്യന്‍ ടീം ഓസ്ട്രേലിയയില്‍ പരിശീലനത്തതിലാണ്. ‘ഞങ്ങള്‍ എല്ലാ ദിവസവും ലൈറ്റിന് കീഴില്‍ പോലും പരിശീലനം നടത്തുന്നു, മത്സരങ്ങള്‍ വൈകുന്നേരം നടക്കാനിരിക്കുന്നതിനാല്‍ ടീം അഡ്ലെയ്ഡിലെ ഫീല്‍ഡും സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു, ക്യാപ്റ്റന്‍ സവിത പറഞ്ഞു.
ഓസ്ട്രേലിയയ്ക്കെതിരെ കളിക്കാന്‍ ടീം സജ്ജമാണെന്ന് ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ ചീഫ് കോച്ച് ജാനെകെ ഷോപ്മാന് പറഞ്ഞു.’കളിക്കാര്‍ ആവേശഭരിതരാണ്, ഓസ്ട്രേലിയയെ നേരിടാന്‍ തയ്യാറാണ്. ഇവിടെ നല്ല കാലാവസ്ഥയാണ്. ഞങ്ങള്‍ക്ക് സുഖം തോന്നുന്നു, കഴിഞ്ഞ രണ്ടാഴ്ചയായി ഞങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് കാണിക്കാന്‍ തയ്യാറാണ്, ഷോപ്മാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: