അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പിന്‍വാതില്‍ നിയമനത്തില്‍ വിവാദമായി പുറത്താക്കിയ യുവതിക്ക് വീണ്ടും നിയമനം. സിറ്റി സ്കാന്‍ സെന്ററില്‍ നിയമിച്ച യുവതി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ഗ്രൂപ്പിലൂടെ നേതാക്കന്മാര്ക്ക് നന്ദി അറിയിച്ചത് പുറത്തായതോടെയാണ് നിയമന വിവരം വിവാദമായത്. തുടര്‍ന്ന് വിവിധ സംഘടനകള്‍ ആശുപത്രിയില്‍ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തതോടെ ഒരു മാസം മുന്‍പ് സിറ്റി സ്കാനിങ് സെന്ററില്‍ നിന്നും യുവതിയെ പുറത്താക്കിയതാണ്.
എന്നാല്‍ ഭരണകക്ഷിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് യുവതിയെ കഴിഞ്ഞ ആഴ്ച വീണ്ടും നിയമിച്ചു. യാതൊരു മാനദണ്ഡവും പാലിക്കാതെ ഭരണകക്ഷിയുടെ നിര്‍ദ്ദേശപ്രകാരം താല്‍ക്കാലിക നിയമനങ്ങള്‍ നിരവധിയാണ് ആശുപത്രിയില്‍ അധികൃതര്‍ നടത്തുന്നത്. നാട്ടുകാര്‍ പരാതികള്‍ നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ അഴിമതിക്ക് കൂട്ട് നില്‍ക്കുകയാണ് ആശുപത്രി സൂപ്രണ്ട് എന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: