തിരുവനന്തപുരം: ജീവനക്കാരെ ദ്രോഹിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനമായ 20ന് കേരള എന്‍ജിഒ സംഘ് കരിദിനമാചരിക്കും. അന്നേ ദിവസം എല്ലാ ജില്ലാ കേന്ദ്രങ്ങളിലും താലൂക്ക് കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് റ്റി.എന്‍. രമേശ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എ. പ്രകാശ് എന്നിവര്‍ അറിയിച്ചു.
2016 മെയ് മാസത്തില്‍ എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാരിന് ലഭിച്ച തുടര്‍ഭരണം സംസ്ഥാന ജീവനക്കാരെ ദ്രോഹിക്കുന്നതിനുള്ള ലൈസന്‍സായി മാറി. ദശാബ്ദങ്ങളായി ജീവനക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളും അവകാശങ്ങളും ഒന്നൊന്നായി ഇല്ലാതാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ ക്ഷാമബത്ത ഇനത്തില്‍ ഒരു രൂപയുടെ വര്‍ധനവ് പോലും ജീവനക്കാര്‍ക്ക് ലഭിച്ചിട്ടില്ല. അധികാരത്തില്‍ വന്നാല്‍ പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുമെന്ന് 2016 ല്‍ തെരഞ്ഞെടുപ്പ് വാഗ്ദാനം നല്കി ഭരണത്തിലേറിയ ഇടതുമുന്നണി സര്‍ക്കാര്‍ തുടര്‍ഭരണത്തില്‍ പോലും പറഞ്ഞ വാക്കുപാലിച്ചിട്ടില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: