ന്യൂദല്‍ഹി: ഭീകര-ലഹരി-ഗുണ്ടാ സംഘങ്ങളുമായി ബന്ധപ്പെട്ട കേസില്‍ രാജ്യത്ത് വ്യാപക എന്‍ഐഎ റെയ്ഡ്. ആറ് സംസ്ഥാനങ്ങളിലായി 122 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായിരുന്നു പരിശോധന.
2022 മെയില്‍ മൊഹാലിയിലെ പഞ്ചാബ് പോലീസ് ഇന്റലിജന്‍സ് ആസ്ഥാനത്തുണ്ടായ ആക്രമണക്കേസിലും എന്‍ഐഎ കഴിഞ്ഞ വര്‍ഷം ദല്‍ഹി, പഞ്ചാബ്, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലായി രജിസ്റ്റര്‍ ചെയ്ത വ്യത്യസ്ത കേസുകളുടെ അന്വേഷണത്തിന്റെയും ഭാഗമായാണ് പരിശോധന.
വിദേശത്തുനിന്ന് ഖാലിസ്ഥാന്‍ വിഘടനവാദികള്‍ക്ക് സഹായം ലഭിക്കുന്നുണ്ടെന്നാണ് എന്‍ഐഎ നിഗമനം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളും പോലീസും കര്‍ശന നടപടി സ്വീകരിക്കുന്നുണ്ട്. കഴിഞ്ഞ ഏഴ് മാസത്തിനിടെ 200ല്‍ അധികം പേരെയാണ് ഇത്തരം കേസുകളില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: