അമ്പലപ്പുഴ: പരാതികളില്‍ ഉലയുന്ന സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റിയില്‍ തര്‍ക്കം രൂക്ഷം. പഞ്ചായത്ത് പ്രസിഡന്റിന് സസ്പെന്ഷന്. ഗ്രാമപഞ്ചായത്തംഗങ്ങള്ക്കെതിരെ നടപടി എടുക്കാന്‍ ലോക്കല്‍ കമ്മിറ്റിക്ക് നിര്‍ദ്ദേശം.
അമ്പലപ്പുഴ ഏരിയാ കമ്മിറ്റി അംഗവും വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ഹാരിസിനെയാണ് പാര്‍ട്ടിയില്‍ നിന്നും ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. ഗ്രാമപഞ്ചായത്തംഗങ്ങളും ലോക്കല്‍ കമ്മിറ്റി അംഗങ്ങളുമായ ധ്യാനസുതന്, പ്രജിത്ത് കാരിക്കല്‍ എന്നിവര്‍ക്കെതിരെയുള്ള പരാതികള്‍ അന്വേഷിക്കാന്‍ വണ്ടാനം ലോക്കല്‍ കമ്മിറ്റിക്ക് ഇന്നലെ ചേര്‍ന്ന അമ്പലപ്പുഴ ഏരിയ കമ്മിറ്റി നിര്‍ദ്ദേശം നല്കി.
ജില്ല സെക്രട്ടറി ആര്.നാസറിന്റെ സാന്നിധ്യത്തിലാണ് യോഗം ചേര്‍ന്നത്. ധ്യാനസുതനും ഹാരിസും തമ്മിലുള്ള കയ്യാങ്കളി സംബന്ധിച്ച പരാതിയിന്മേലാണ് സസ്പെന്ഷന്. ഹാരിസിന്റെ വിശദീകരണത്തിലാണ് ധ്യാനസുതനെതിരെ ലോക്കല്‍ കമ്മിറ്റി അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഗ്രാമപഞ്ചായത്ത് ഓഫിസിലെ ജീവനക്കാരനുമായുള്ള തര്‍ക്കവും വാര്‍ഡിലെ താമസക്കാരനായ വ്യക്തിയുമായുള്ള സംഘര്‍ഷവുമാണ് പ്രജിത്ത് കാരിക്കലിനെതിരെ അന്വേഷണത്തിന് ലോക്കല്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: