മാഡ്രിഡ് : ഇന്റര്‍ മിലാന് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഉറപ്പിച്ചു. ഇന്ന് നടന്ന മിലാന് ഡര്‍ബിയുടെ രണ്ടാം പാദത്തില്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് ഫൈനല്‍ ഉറപ്പിക്കാന്‍ സഹായകമായത്. ആദ്യ പാദത്തില്‍ ഇന്റര്‍ മിലാന് മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് വിജയിച്ചത്. എന്നാല്‍ ഇത്തവണ എതിരില്ലാത്ത ഒരു ഗോളിനും വിജയിച്ചു. ഇതോടെ 3-0ന്റെ ആകെ സ്കോറില്‍ ഫൈനലിലേക്ക് കോടന്നു.
എ സി മിലാനായി റാഫേല്‍ ലിയാവൊ കളിക്കളത്തലിറങ്ങിയെങ്കിലും വിജയം നേടാനായില്ല. ആദ്യ പകുതിയില്‍ മിലാന് അവസരങ്ങള്‍ ലഭിച്ചങ്കിലും ഗോള്‍ നേടാനായില്ല.രണ്ടാം പകുതിയില്‍ ആണ് ഫൈനല്‍ ഉറപ്പിച്ച ഇന്റര്‍ മിലാന്റെ ഗോള്‍ പിറന്നത്. ലൗട്ടാരോ മാര്‍ട്ടിനസ് 74ആം മിനിട്ടില്‍ പന്ത് വലയിലെത്തിക്കുകയായിരുന്നു.
ഇതിനു മുമ്പ് 2010ല്‍ ആണ് ഇന്റര്‍ മിലാന് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എത്തിയത്. അന്ന് കിരീടം നേടി. നാളത്തെ രണ്ടാം സെമിയില്‍ റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയും പോരാടും. ഈ മത്സരത്തിലെ വിജയികളെ ഇന്റര്‍ മിലാന് കലാശപ്പോരാട്ടത്തില്‍ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: