ലണ്ടന്‍: ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീചന്ദ് പര്‍മാനന്ദ് ഹിന്ദുജ(87) ലണ്ടനില്‍ അന്തരിച്ചു. നാല് ഹിന്ദുജ സഹോദരന്മാരില്‍ മൂത്തയാളാണ്. കുറച്ചു നാളായി അസുഖബാധിതനായിരുന്നു. ബ്രിട്ടീഷ് പൗരനാണ്.
സ്വീഡിഷ് തോക്ക് നിര്‍മാതാക്കളായ എബി ബൊഫോഴ്സിന് ഇന്ത്യയില്‍ നിന്ന് കരാര്‍ ലഭിക്കാന്‍ ഇടനില നിന്നത് ഹിന്ദുജ സഹോദരന്മാരായിരുന്നുവെന്നാണ് ആരോപണമുയര്‍ന്നത്. ഇതിനായി വമ്പന്‍ പ്രതിഫലം കിട്ടിയതായും രാഷ്‌ട്രീയ വൃത്തങ്ങളും ഇടപാടില്‍ പണമുണ്ടാക്കിയെന്നും ആരോപണമുയര്‍ന്നിരുന്നു.
ശ്രീചന്ദ് പര്‍മാനന്ദ് ഹിന്ദുജയും സഹോദരന്മാരായ ഗോപിചന്ദും പ്രകാശുമാണ് കരാറിന് പിന്നിലെന്നാണ് അക്കാലത്ത് വാര്‍ത്തയുണ്ടായിരുന്നു.പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധിയും ആരോപണവിധേയനായിരുന്നു.കേസില്‍ പിന്നീട് ഹിന്ദുജയെ കോടതി വെറുതെ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: