ന്യൂദല്‍ഹി : പുരി-ഹൗറ വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈനായാണ് പരിപാടി.
ഉച്ചയ്ക്ക് ഒരു മണിക്ക് പ്രധാനമന്ത്രി ട്രെയിനിന് പച്ചക്കൊടി കാട്ടും.പുരിയില്‍ നിന്നാണ് ഉദ്ഘാടന സര്‍വീസ്. പുരി സ്റ്റേഷനില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പരിപാടിയില്‍ പങ്കെടുക്കും.ഹൗറ-ന്യൂ ജല്‍പായ്ഗുരി വന്ദേ ഭാരത് എക്സ്പ്രസിന് ശേഷം പശ്ചിമ ബംഗാളിന് ലഭിക്കുന്ന രണ്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസാണിത്.
യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്കിംഗ് ഇന്ന് മുതല്‍ തുടങ്ങി.ഹൗറയില്‍ നിന്ന് പുരിയിലേക്കുള്ള ഏറ്റവും വേഗതയേറിയ ട്രെയിനാണിത്.ഏകദേശം 500 കിലോമീറ്റര്‍ ആറ് മണിക്കൂര്‍ ഒന്നര മണിക്കൂര്‍ കൊണ്ട് ഓടിയെത്തി. ഹൗറ-പുരി-ഹൗറ വന്ദേ ഭാരത് എക്സ്പ്രസിന്റെ പതിവ് ഓട്ടം ഈ മാസം 20 മുതല്‍ ആരംഭിക്കും.
വ്യാഴാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസവും ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: