മുംബയ് : ഇന്ത്യയുടെ ജി20 അധ്യക്ഷ പദവിക്ക് കീഴിലുള്ള മൂന്നാമത് ഊര്‍ജജ കര്‍മ്മസമിതി യോഗം മുംബൈയില്‍ ഇന്ന് സമാപിക്കും. തിങ്കളാഴ്ചയാണ് യോഗം ആരംഭിച്ചത്. ജി 20 അംഗ രാജ്യങ്ങള്‍, പ്രത്യേക ക്ഷണിതാക്കളായ രാജ്യങ്ങള്‍, അന്താരാഷ്‌ട്ര ഊര്‍ജ ഏജന്‍സി, ലോക ബാങ്ക്, ഇന്ത്യയിലെ ലോക ഊര്‍ജ്ജ സമിതി തുടങ്ങിയ അന്താരാഷ്‌ട്ര സംഘടനകള്‍ എന്നിവയെ 100-ലധികം പേരാണ് പ്രതിനിധീകരിക്കുന്നത്. ്ര
പുനരുപയോഗിക്കാവുന്ന വിഭവങ്ങളുടെ ഉപയോഗവും ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്‌ക്കുന്നതും കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളെ ലഘൂകരിക്കാന്‍ സഹായിക്കുമെന്ന് ഊര്‍ജ്ജ കാര്യക്ഷമത ബ്യൂറോ ഡയറക്ടര്‍ ജനറല്‍ അഭയ് ബക്രെ പറഞ്ഞു.
ശുദ്ധ ഊര്‍ജ്ജ പരിവര്‍ത്തനത്തിന് ചെറു ഘടക സംവിധാനങ്ങള്‍, തീരത്ത് നിന്നകലെയുളള കാറ്റ്, കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്‌ക്കാന്‍ പ്രയാസമുളള മേഖലകളില്‍ നടപ്പാക്കാവുന്ന മികച്ച പ്രവര്‍ത്തനങ്ങളും ആഗോള നയങ്ങള്‍ പങ്കുവയ്‌ക്കലും എന്നിങ്ങനെ ചര്‍ച്ചാ യോഗങ്ങളും നടന്നു.
ഇന്ന് ഹരിത ഹൈഡ്രജനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, നിര്‍ണ്ണായക ധാതുക്കളില്‍ സഹകരണത്തിനുളള തത്വങ്ങള്‍ , ഊര്‍ജ പരിവര്‍ത്തനത്തിനുളള നിര്‍ണായക, പുതിയ സാങ്കേതിക വിദ്യകള്‍ക്കുളള ചെലവ് കുറഞ്ഞ സാമ്പത്തികം എന്നീ വിഷയങ്ങളിലും ചര്‍ച്ച നടന്നു. ജൈവ ഇന്ധനത്തെ കുറിച്ചും സെമിനാര്‍ സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: