ബ്രസ്സല്‍സ്: യൂറോപ്യന്‍ രാജ്യങ്ങളെയും ബ്രിട്ടനെയും യുഎസിനെയും വിദേശകാര്യനിയമങ്ങളിലെ നൂലാമാലകള്‍ ഉയര്‍ത്തി നേരിടുന്ന ഇന്ത്യയുടെ വിദേശകാര്യമന്ത്രി ജയശങ്കര്‍ ലോകമെങ്ങും കയ്യടി വാങ്ങുകയാണ്. വിദേശ കാര്യവിഷയത്തില്‍ അദ്ദേഹത്തെ വെല്ലാന്‍ അമേരിക്കയ്‌ക്കും യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും കഴിയില്ല. ഏറ്റവും ഒടുവിലത്തെ ഇതിനുള്ള ഉദാഹരണം വന്നത് ബ്രസ്സല്‍സില്‍ നിന്നാണ്. ഇവിടെ നടക്കുന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ട്രേഡ് ആന്‍ഡ് ടെക്നോളജി കൗണ്‍സിലിന്റെ മന്ത്രിതല യോഗത്തിലാണ് റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണവാങ്ങുന്നതിനെ വിമര്‍ശിച്ച യൂറോപ്യൻ യൂണിയൻ ഫോറിൻ പോളിസി മേധാവി ജോസപ് ബോറെലിന് ഉരുളയ്‌ക്കുപ്പേരി ജയശങ്കര്‍ നല്‍കിയത്.
റഷ്യക്കെതിരായ ഉപരോധം കർശനമാക്കാൻ പാശ്ചാത്യ രാജ്യങ്ങൾ ശ്രമിക്കുമ്പോൾ, ഡീസൽ ഉൾപ്പെടെയുള്ള സംസ്കരിച്ച ഇന്ധനങ്ങൾ ഇന്ത്യ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുകയാണെന്നും ഇതിനെതിരെ യൂറോപ്യൻ യൂണിയൻ നടപടിയെടുക്കണമെന്നുമായിരുന്നു ജോസഫ് ബോറൽ ഉയര്‍ത്തിയ ആവശ്യം.
ഇതിനും തക്കതായ മറുപടിയാണ് ജയശങ്കര്‍ നല്‍കിയത്. ബ്രസൽസിൽ നടക്കുന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ട്രേഡ് ആന്‍ഡ് ടെക്നോളജി കൗണ്‍സിലിന്റെ മന്ത്രിതല യോഗത്തിലാണ് ജയശങ്കര്‍ മറുപടി നല്‍കിയത്. റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയ്‌ക്കെതിരെ നടപടി സ്വീകരിക്കാനാകില്ലെന്നും യൂറോപ്യൻ യൂണിയന്റെ ചട്ടങ്ങൾ തന്നെയാണ് ഇതിനു കാരണമെന്നുമായിരുന്നു ജയശങ്കറിന്റെ മറുപടി.
യൂറോപ്യൻ യൂണിയന്റെ കൗൺസിൽ ചട്ടങ്ങൾ പ്രകാരം ഒരു മൂന്നാം രാജ്യത്ത് (ഉദാഹരണം ഇന്ത്യ) റഷ്യൻ എണ്ണ സംസ്കരിച്ച് ഉപയോഗിച്ചാൽ അത് റഷ്യൻ ആയി കണക്കാക്കാനാകില്ല. ഇത് മനസിലാക്കാനായി കൗൺസിലിന്റെ 833/2014 റെഗുലേഷൻ പരിശോധിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു,” ജയശങ്കർ പറഞ്ഞു.
ഈ വിഷയത്തിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ തർക്കിക്കേണ്ട ആവശ്യമില്ലെന്നും സൗഹൃദപരമായ രീതിയിൽ തന്നെ ചർച്ച നടത്താനാണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്നും യൂറോപ്യൻ യൂണിയൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് മാർഗ്രെത്ത് വെസ്റ്റേജർ പറഞ്ഞതോടെ ചോദ്യം ചോദിച്ച ബോറല്‍ അടങ്ങി. എസ് ജയശങ്കറിനൊപ്പം വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ, കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.
റഷ്യയില്‍ നിന്നുള്ള എണ്ണവാങ്ങല്‍: മോദി വിരുദ്ധ മാധ്യമമായ ഹിന്ദു ദിനപത്രത്തിന് വരെ കണ്ണുകടി
മോദി സര്‍ക്കാര്‍ വിമര്‍ശകര്‍ക്ക് മുഴുവന്‍ എതിര്‍പ്പാണ്. എന്തിന് ഇന്ത്യയിലെ ഹിന്ദു ദിനപത്രം വരെ ഇന്ത്യ റഷ്യയിലെ എണ്ണവാങ്ങുന്നതിനെ ദിനംപ്രതിയെന്നോണം വിമര്‍ശിക്കും. പക്ഷെ ഇന്ത്യ കഴിഞ്ഞ കുറെമാസങ്ങളായി എണ്ണവില വര്‍ധനവില്ലാതെ പോകുന്നതിന് പിന്നില്‍ വിലക്കുറവില്‍ ലഭിയ്‌ക്കുന്ന ഈ എണ്ണയ്‌ക്കും ഒരു പങ്കുണ്ട്.
വിദേശകാര്യമന്ത്രിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും നയതന്ത്രവൈദഗ്ധ്യത്തിന് തെളിവ് കൂടിയാണ് ഈ റഷ്യയില്‍ നിന്നുള്ള എണ്ണഇറക്കുമതി. ഇതിനെ എതിര്‍ക്കാന‍് നോക്കിയ യുഎസിനെയും ബ്രിട്ടനെയും എല്ലാം കാലാകാലങ്ങളില്‍ ബുദ്ധിപരമായ മറുപടി നല്‍കി നിലയ്‌ക്കുന്നനിര്‍ത്തുന്ന ജോലി ഭംഗിയായാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ നിര്‍വ്വഹിക്കുന്നത്. ഇപ്പോള്‍ ഏറ്റവും ഒടുവില്‍ റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി യൂറോപ്യൻ യൂണിയൻ ഫോറിൻ പോളിസി മേധാവി ജോസപ് ബോറെൽ രംഗത്ത് വന്നിരിക്കുകയാണ്.
റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയുടെ നടപടിയെ മുൻപ് പല തവണ ജയശങ്കർ ന്യായീകരിച്ചിരുന്നു. റഷ്യയുടെ പക്കൽ നിന്നും ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നതിനെക്കുറിച്ച് അമേരിക്ക നടത്തിയ പ്രസ്താവനക്കെതിരെയും എസ് ജയശങ്കർ തിരിച്ചടിച്ചിരുന്നു. റഷ്യയുടെ എണ്ണ ഏറ്റവും കൂടുതല്‍ വാങ്ങുന്നത് യൂറോപ്യൻ രാജ്യങ്ങൾ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
”റഷ്യയിൽ നിന്നുള്ള ഊർജ്ജ കയറ്റുമതിയെക്കുറിച്ച് പരിശോധിക്കുകയാണെങ്കിൽ നിങ്ങളുടെ ശ്രദ്ധ യൂറോപ്പിലായിരിക്കണമെന്ന് ഞാൻ നിർദ്ദേശിക്കുന്നു. ഞങ്ങളുടെ ഊര്‍ജ്ജ സുരക്ഷക്ക് ആവശ്യമായ ഇന്ധനം ഞങ്ങള്‍ വാങ്ങുന്നുണ്ട്. പക്ഷേ, കണക്കുകളില്‍ ചില പൊരുത്തക്കേടുകളുണ്ട്. ഞങ്ങള്‍ ഒരു മാസം വാങ്ങുന്നത് യൂറോപ്പ് ഒരു ദിവസം ഉച്ചയ്‌ക്ക് ശേഷം വാങ്ങുന്നതിനേക്കാള്‍ കുറവായിരിക്കും”, എന്നാണ് ഇത് സംബന്ധിച്ച അമേരിക്കൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ജയശങ്കർ പറഞ്ഞത്.
റഷ്യയെ ഉപരോധിക്കണം എന്നാവശ്യപ്പെട്ട ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്സിനും ഉരുളക്കുപ്പേരി പോലെ ജയശങ്കര്‍ മറുപടി നൽകിയിരുന്നു. റഷ്യയുടെ എണ്ണ ഏറ്റവും കൂടുതല്‍ വാങ്ങുന്നത് യൂറോപ്യന്‍ രാജ്യങ്ങളാണെന്നായിരുന്നു ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം. ജയശങ്കറിന്റെ ഈ മിടുക്ക് കണ്ട് കഴിഞ്ഞ ദിവസം ശശി തരൂര്‍ തന്നെ ജയശങ്കറിനെ പുകഴ്‌ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: