റാഞ്ചി: ഇന്ത്യന്‍ അത്ലറ്റിക്സ് സീസണിലെ ആദ്യത്തെ ഏറ്റവും വലിയ ആഭ്യന്തര ടൂര്‍ണമെന്റായ ഫെഡറേഷന് കപ്പില്‍ വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സ് ഹീറ്റ്സില്‍ ജ്യോതി യാരാജി സ്വന്തം മീറ്റ് റിക്കാര്‍ഡ് മെച്ചപ്പെടുത്തി സ്വര്‍ണം നേടി. 2022ല്‍ സ്ഥാപിച്ച 13.43 സെക്കന്‍ഡിന്റെ ഫെഡ് കപ്പ് റിക്കാര്‍ഡ് ജ്യോതി ഇത്തവണ 13.18 സെക്കന്‍ഡില്‍ ഓടിയെത്തി
പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ തേജസ് അശോക് ഷിര്‍സെ പുതിയ മീറ്റ് റിക്കാര്‍ഡും എഴുതി. 2012ല്‍ പട്യാലയില്‍ സിദ്ധാന്ത് തിങ്കാലയ സ്ഥാപിച്ച 13.65 സെക്കന്‍ഡിന്റെ മുന്‍ റിക്കാര്‍ഡ് മറികടന്ന് 13.61 സെക്കന്‍ഡ് എന്ന പുതിയ സമയം കുറിച്ചു.
പുരുഷന്മാരുടെ 400 മീറ്ററില്‍ ദേശീയ റിക്കാര്‍ഡ് ഉടമയും ഒളിമ്പ്യനുമായ മലയാളിതാരം മുഹമ്മദ് അനസിനെ മൂന്നാം സ്ഥാനത്തക്കേ് തള്ളി തമിഴ് നാടിന്റെ രാജേഷ് രമേശ് സ്വര്‍ണം നേടി. മലയാളിയായ മുഹമ്മദ് അജ്മലിനാണ് വെള്ളി ഫലങ്ങള്‍
(ഫൈനല്‍):
100 മീറ്റര്‍ ഹര്‍ഡില്‍സ്: 1. ജ്യോതി യാരാജി (ആന്ധ്ര) 13.18 സെ. 2. പ്രയാഗ പ്രശാന്ത് (ഒഡീഷ) 13,61 സെക്കന്‍ഡ്, 3. എ. നന്ദിനി (തെലങ്കാന) 13.83 സെക്കന്‍ഡ്
10,000 മീറ്റര്‍: പുരുഷന്മാര്: 1. ഗുല്‍വീര്‍ സിങ് (യുപി) 29:05.90സെ., 2. അഭിഷേക് പാല് (യുപി) 29:07.11, 3. രോഹിത് കുമാര്‍ (ദല്‍ഹി) 29:08.95.
3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ്: 1. എംഡി നൂര്‍ ഹസന് (യുപി) 8:30.56 സെ, 2. വിക്രം സിങ് (മധ്യപ്രദേശ്) 8:40.20, 3. സുമിത് കുമാര്‍ (ദല്‍ഹി) 8:48.49.
10,000 മീറ്റര്‍: വനിതകള്‍: 1. സഞ്ജീവനി ജാദവ് (മഹാരാഷ്ട്ര) 33: 32.73 സെ, 2. കവിത യാദവ് (യുപി) 34:05.47, 3 സീമ (ഹിമാചല്‍) 34:43.66 സെ.
3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ്: 1. പ്രീതി ലാംബ (ഹരിയാന) 9:47.78 സെ, 2. ഭാഗ്യശ്രീ ലഹനു (ഗുജറാത്ത്) 10:24.03സെ, 3. കോമള്‍ ചന്ദ്രക (മഹാരാഷ്ട്ര) 10:25.32.
ഹാമര്‍ ത്രോ: 1. തന്യ ചൗധരി (യുപി) 60.54 മീറ്റര്‍, 2. സരിതാ സിങ് (യുപി) 60.45, 3. മന്‍പ്രീത് കൗര്‍ (പഞ്ചാബ്) 57.08.
പ്രതികരിക്കാൻ ഇവിടെ എഴുതുക: