ഭോപാല്‍: ഹിന്ദുത്വ എന്നത് ഒരു മതമല്ലെന്നും തങ്ങള്‍ പറയുന്നതിനെ അംഗീകരിക്കാത്തവരെ ആക്രമിക്കലാണ് അതില്‍ അടങ്ങിയിരിക്കുന്നതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായി ദിഗ് വിജയ സിങ്ങ്. മധ്യപ്രദേശിലെ ജബല്പൂരില് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഈ അഭിപ്രായപ്രകടനം.
ബജ്രംഗദള് എന്ന വിശ്വഹിന്ദു പരിഷത്തിന്റെ യുവജനസംഘടന ഗുണ്ടാസംഘമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു വിവാദ അഭിപ്രായപ്രകടനം.
ഹിന്ദുത്വ വിസമ്മതിക്കുന്നവരെ വടികൊണ്ടടിക്കുകയും വീടുകള്‍ ഇടിച്ചുനിരത്തുകയാണെന്നും ദിഗ് വിജയ് സിങ്ങ് പറഞ്ഞു. ബജ്രംഗ് ദളിനെ ബജ്രംഗ് ബലി (ഹനുമാന്) യോട് താരതമ്യം ചെയ്ത മോദിയുടെ അഭിപ്രായം വേദനിപ്പിക്കുന്നതാണെന്നും ദിഗ് വിജയ സിങ്ങ് പറഞ്ഞു.
ദിഗ് വിജയ് സിങ്ങിന്റെ വിവാദപരാമര്‍ശങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ ബജ്രംഗ് ദളിനെ നിരോധിക്കുമെന്ന് പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിനെതുടര്‍ന്ന് കോണ്‍ഗ്രസ് പ്രതിരോധത്തിലാണ്. കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രകടനപത്രിക പുറത്തിറക്കിയ ചടങ്ങില്‍ ബജ്രംഗ് ദള്‍ സമുദായത്തിനിടയില്‍ വിഘടനം വിതയ്ക്കുന്ന സംഘടനയാണെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസംഗിച്ചിരുന്നു. ഇതിനെതിരെ 100 കോടി രൂപയുടെ അപകീര്‍ത്തിക്കേസ് പഞ്ചാബ് കോടതിയില്‍ നല്‍കിയിരിക്കുകയാണ് ഒരു ബജ്രംഗ് ദള്‍ പ്രവര്ത്തകന്. ഇതിന്റെ പേരില്‍ കോടതി മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് നോട്ടീസയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: