കൊടുങ്ങല്ലൂര്‍: തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ കേരള സ്റ്റോറി എന്ന സിനിമയുടെ പ്രദര്‍ശനം നടന്നു. ഹൗസ്ഫുള്‍ ആയാണ് സിനിമ പ്രദര്‍ശിപ്പിച്ചത്.
രാഷ്‌ട്ര സേവിക സമിതി യുടെ നേതൃത്വത്തിൽ ഹിന്ദു സേവാ കേന്ദ്രം സംഘടിപ്പിച്ചതാണ് ഈ പ്രത്യേക ഷോ. കൊടുങ്ങല്ലൂരിലെ ശ്രീകാളീശ്വരി തിയ്യറ്ററിലായിരുന്നു നിറഞ്ഞ സദസ്സിൽ പ്രദര്‍ശനം നടന്നത്.
സിനിമ ഇതിനോടകം 150 കോടി ക്ലബ്ബില്‍ കയറിക്കഴിഞ്ഞു. കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസുകാരും എതിര്‍ത്തിട്ടും സിനിമ നിരവധി പേരെ ആകര്‍ഷിക്കുകയാണ്. കണ്ടവര്‍ അടുത്തയാളോട് പറഞ്ഞാണ് കൂടുതല്‍ കൂടുതല്‍ പേര്‍ തിയറ്ററുകളില്‍ എത്തുന്നത്. തമിഴ്നാടും ബംഗാളും മാത്രമാണ് കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാതിരിക്കുന്നത്. ഇതിനെതിരെ കേരള സ്റ്റോറിയുടെ നിര്‍മ്മാതാവും സംവിധായകനും സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: