പാരീസ്: 76ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിന് ഇന്ന് ഫ്രാന്‍സില്‍ തുടക്കമാകും. ജോണി ഡെപ്പ് നായകനായ ജീന്‍ ഡു ബാരി എന്ന ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയറോടെ ഫെസ്റ്റിവല്‍ ഔദ്യോഗികമായി ആരംഭിക്കും.
12 ദിവസത്തെ പരിപാടിയില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ.എല്‍.മുരുകന് നയിക്കും. സിനിമ നിര്‍മ്മിക്കുന്നതിനുളള ആഗോള കേന്ദ്രമായി ഇന്ത്യയെ ഉയര്‍ത്തിക്കാട്ടുക ലക്ഷ്യമിട്ട് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ വീഡിയോ സന്ദേശത്തിലൂടെ ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കും.
ഒരു അന്താരാഷ്ട്ര സിനിമയ്ക്ക് ഇന്ത്യ ആദ്യ പ്രോത്സാഹന ധനസഹായം അനുവദിച്ചുവെന്നും അത്തരം കൂടുതല്‍ പദ്ധതികള്‍ അണിയറയില്‍ ഉണ്ടെന്നും ഡോ.മുരുകന് പറഞ്ഞു. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ തിരിക്കും മുമ്പ് മാധ്യമങ്ങളോടാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.
‘വസുധൈവ കുടുംബകം’ (ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി) എന്ന ആശയത്തിലാകും ഇന്ത്യ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുക. രാജ്യത്തിന്റെ സമ്പന്ന സാംസ്കാരിക പൈതൃകം ഉയര്‍ത്തിക്കാട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: