തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠനകേന്ദ്രത്തിലെ വിദ്യാര്‍ഥിനിയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചു. നെയ്യാറ്റിന്‍കര എഎസ്പിയുടെ നേതൃത്വത്തില്‍ ബാലരാമപരും, കാഞ്ഞിരംകുളം ഇന്‍സ്പെക്ടര്‍മാരെ ഉള്‍പ്പെടുത്തി പ്രത്യേകസംഘം രൂപീകരിച്ചത്. ബീമാപള്ളി സ്വദേശി അസ്മിയാ മോളുടെ മരണം ആത്മഹത്യയെന്നാണ് പ്രഥമിക കണ്ടെത്തല്‍.
എന്നാല്‍ മരണത്തിലേക്ക് നയിച്ച സാഹചര്യം കേന്ദ്രീകരിച്ചാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി മതപഠന കേന്ദ്രത്തിലെ അധ്യാപകരെ ഉള്‍പ്പടെ ചോദ്യം ചെയ്യും. ബാലരാമപുരത്തെ അല്‍ അമീന് വനിത അറബിക് കോളജിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ അസ്മിയാ മോളെ ശനിയാഴ്ച വൈകിട്ടാണ് കോളജ് ഹോസ്റ്റലിലെ ലൈബ്രറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെതിയത്. സംഭവം തൂങ്ങിമരണമാണെന്നും ശരീരത്തില്‍ മറ്റ് പരുക്കുകളില്ലെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചതിനാല്‍ ആത്മഹത്യയെന്ന നിഗമനത്തിലാണ് പോലീസ്.
അതേസമയം മകളുടെ ആത്മഹത്യയ്ക്ക് കാരണം അസ്മിയ മോള് താമസിച്ച് പഠിച്ചിരുന്ന മതപഠനകേന്ദ്രത്തിലെ മാനസിക പീഢനത്തെ തുടര്‍ന്നാകാമെന്നും ഇതില്‍ അന്വേഷിക്കണം വേണമെന്നും ചൂണ്ടിക്കാട്ടി വീട്ടുകാര്‍ പരാതി നല്കി. മതപഠനകേന്ദ്രത്തിലെ ഉസ്താദും ഒരു അധ്യാപികയും മാനസികമായി ഉപദ്രവിച്ചെന്നാണ് പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: