ചെന്നൈ : പൊന്നിയന്‍ സെല്വന് നിര്‍മാതാക്കളുടെ ഓഫീസിലും പരിസരത്തും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തെരച്ചില്‍. അനധികൃത പണമിടപാട് നടത്തിയെന്നത് സംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ തെരച്ചില്‍. പൊന്നിയന്‍ സെല്വന് രണ്ട് ഭാഗങ്ങളും ലൈക്കയാണ് നിര്‍മിച്ചത്.
2014ല്‍ വിജയ് നായകനായ കത്തി എന്ന ചിത്രമാണ് ലൈക്ക ആദ്യമായി നിര്‍മിച്ച ചിത്രം. അതിനുശേഷം തുടര്‍ന്ന് കൊലമാവ് കോകില, 2.0, വടചെന്നൈ, കാപ്പാന്, ഡോണ്‍ തുടങ്ങിയ നിരവധി സിനിമകളും ലൈക്ക നിര്‍മിച്ചിട്ടുണ്ട്. കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ ഒരുക്കുന്ന ഇന്ത്യന്‍ 2 ആണ് ലൈകയുടെ അടുത്ത വമ്പന്‍ പ്രോജക്ട്. നിര്‍മാണത്തിന് പുറമേ സിനിമാ വിതരണം കൂടി ലൈക്ക ഗ്രൂപ്പിനുണ്ട്. നാനും റൗഡി താന്‍, വിസാരണൈ, കാലാ, ഇരുമ്പ് തിരൈ, പുഷ്പ- ദ റൈസ്, ആര്‍ആര്‍ആര്‍, സീതാരാമം, തുണിവ്, കബ്സ തുടങ്ങിയ ചിത്രങ്ങളാണ് ലൈക്ക വിതരണം ചെയ്ത പ്രധാനചിത്രങ്ങള്‍.
ഇന്ത്യന്‍ സിനിമയിലെ തന്നെ കഴിഞ്ഞ വര്‍ഷത്തെ വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു പൊന്നിയിന്‍ സെല്വന് ആദ്യ ഭാഗം. 492 കോടി ആയിരുന്നു ചിത്രം ആഗോള ബോക്സോഫീസില്‍ നിന്ന് നേടിയത്. വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചന്, തൃഷ കൃഷ്ണന്, റഹ്മാന്, പ്രഭു, ജയറാം, ശരത് കുമാര്‍, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാന്, ലാല്‍, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇക്കഴിഞ്ഞ മാസമാണ് പൊന്നിയിന്‍ സെല്‍വന്റെ രണ്ടാം ഭാഗം തിയേറ്ററുകളിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: