ടെല്‍ അവീവ്:: ജിഹാദികളെ തെരഞ്ഞുപിടിച്ച് വകവരുത്തുക വഴി അക്രമത്തിന്റെ വേരുകള്‍ പിഴുതെടുക്കാന്‍ ഇസ്രയേല്‍ സേന. ഗാസയില്‍ നിന്ന് ഇസ്രയേലിനെതിരെ റോക്കറ്റാക്രമണം നടത്തുന്നവരില്‍ ജിഹാദികളായവരെയാണ് ഇസ്രയേല്‍ സേന ലക്ഷ്യം വെയ്ക്കുന്നത്. കാരണം ഇവരെ വകവരുത്തുക വഴി തീവ്രവാദ ആക്രമണങ്ങളും ഇല്ലാതാക്കാമെന്ന് ഇസ്രയേല്‍ കരുതുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ആറ് ജിഹാദികളെയാണ് ഇസ്രയേല്‍ സേന കൊന്നുകളഞ്ഞത്. 26 വര്‍ഷമായി ഇസ്രയേല്‍ തിരഞ്ഞുകൊണ്ടിരുന്ന മോസ്റ്റ് വാണ്ടഡ് ജിഹാദി നേതാവായ ഇയാദ് അല്ഹസാനിയെ കഴിഞ്ഞ ദിവസം വ്യോമാക്രമണത്തിലൂടെയാണ് ഇസ്രയേല്‍ വകവരുത്തിയത്. ഇസ്ലാമിക ജിഹാദ് മിലിറ്ററി കൗണ്‍സിലിന്റെ ഉന്നത നേതാവാണ് കൊല്ലപ്പെട്ട ഇയാദ് അല്‍ഹസാനി. ഇദ്ദേഹത്തിന്റെ വീടിന് നേരെ വ്യോമാക്രമണം നടത്തിയാണ് വകവരുത്തിയത്.
ഇപ്പോള്‍ ജിഹാദി ക്യാമ്പുകള്‍ക്ക് നേരെ റോക്കറ്റാക്രമണവും ശക്തമാക്കിയിട്ടുണ്ട്. ജിഹാദി നേതാക്കളെ കൊലപ്പെടുത്തി ജിഹാദി സംഘടനയില്‍ നേതൃശൂന്യത സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: