കരിംനഗര്‍: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് ഉടന്‍ നടപ്പാക്കുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. തെലങ്കാനയിലെ കരിംനഗറില്‍ ബിജെപി സംഘടിപ്പിച്ച ഹിന്ദു ഏകത യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒന്നില്‍ കൂടുതല്‍ പേരെ വിവാഹം ചെയ്യാമെന്ന് കരുതുന്ന ചിലരുണ്ട്. എന്നാല്‍, ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതോടെ അത്തരം കാര്യങ്ങള്‍ അവസാനിക്കും. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമ്പോള്‍ രാജ്യം ഒരു യഥാര്‍ത്ഥ മതേതര രാഷ്ട്രമാകും. തെലങ്കാനയിലെ കെസിആറിന്റെ രാജഭരണത്തിന് പകരം രാമ രാജ്യം നിലവില്‍ വരുമെന്നും ഹിമന്ദ പറഞ്ഞു.
കേരള സ്റ്റോറി സിനിമ കാണാന്‍ ഹിമന്ത ശര്‍മ്മ ജനങ്ങളെ ആഹ്വാനം ചെയ്തു. അസമില്‍ മത വിദ്യാഭ്യാസം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചകാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: