ന്യൂദല്‍ഹി: ശബരിമലയില്‍ വിതരണം ചെയ്ത അരവണയിലെ ഏലയ്ക്കയിലെ കീടനാശിനിയുടെ അളവു കൂടുതലാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് പരിശോധനക്കായി സാമ്പിള്‍ വീണ്ടും ലബോറട്ടറിയില്‍ അയയ്ക്കണമെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു.
എ എസ് ബൊപ്പണ്ണ, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഈ ഉത്തരവ്. കേരള ഹൈക്കോടതി ഈ ആവശ്യം നേരത്തെ തള്ളിയിരുന്നു. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ടാണ് സുപ്രീം കോടതി ദേവസ്വം ബോര്‍ഡിന്റെ ആവശ്യം അംഗീകരിച്ചത്. ഇതേതുടര്‍ന്ന് ഭക്ഷ്യയോഗ്യമല്ലെന്നു കണ്ടെത്തിയതിയ അരവണ നശിപ്പിച്ചു കളയാവുന്നതാണെന്നു ദേവസ്വം ബോര്‍ഡ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: