മാടമ്പ് എന്‍.ജി. കാവാലം
പാണ്ഡവര്‍ അന്യന്റെ നിധി അപഹരിച്ച് അശ്വമേധയാഗം നടത്തി. എത്ര ഉന്നതര്‍ ചെയ്താലും മോഷണം അധര്‍മമാണ്. തെറ്റാണ്. ശിക്ഷ ഉറപ്പാണ്. മഹാപ്രസ്ഥാനത്തില്‍ പാണ്ഡവര്‍ ആരും തുണയില്ലാതെ കാനനപാതയില്‍ വീണു മരിച്ചു. ധര്‍മിഷ്ഠനായ ധര്‍മപുത്രര്‍ മാത്രം സ്വര്‍ഗത്തിലെത്തി. എങ്കിലും ഒരു ചെറിയ കള്ളം പറഞ്ഞതിന്റെ ശിക്ഷയായി, അദ്ദേഹത്തിന് നരകം കാണേണ്ടി വന്നു.
ഇന്ന് കള്ളം പറയാത്തവരോ കള്ളം കാണിക്കാത്തവരോ ഉണ്ടോ? സ്വര്‍ഗവും നരകവും ഭൂമിയില്‍ തന്നെയെന്ന് ഓര്‍മ വേണം.
ഭാരതത്തില്‍ ഗുരുശിഷ്യ ബന്ധം പരിപാവനമാണ്. ശിഷ്യര്‍ക്ക് ഗുരു ദൈവതുല്യനാണ്. ഗുരുവില്‍ ശിഷ്യന് ഉത്തമ വിശ്വാസമാണ് വേണ്ടത്. ശങ്കരാചാര്യരുടെ ശിഷ്യന്‍ സനന്ദനന്‍, ഗംഗയുടെ ജലോപരി നടന്ന് ഗുരുസമീപത്തെത്തി പത്മപാദരായ കഥ പ്രസിദ്ധമാണല്ലോ? ഗുരു ശിഷ്യരെ സ്വന്തം സന്താനങ്ങളെപ്പോലെ സ്‌നേഹിക്കുന്നു.
ഇന്ന് അവസ്ഥ ആകെ മാറിയിരിക്കുന്നു. ഗുരുവിനെ വഞ്ചിക്കുന്ന ശിഷ്യന്മാര്‍ രക്ഷപ്പെടുകയില്ല. വിഭ്യാഭ്യാസം കച്ചവടമായി. ഇന്ന് എവിടെയും സത്യത്തിനും ധര്‍മത്തിനും നിരക്കാത്ത വിധത്തില്‍ മനുഷ്യന്‍ തന്റെ സ്വാര്‍ത്ഥത പൂര്‍ത്തകരിക്കുന്നു. എന്ത് അധര്‍മം കാട്ടിയും പണം നേടാന്‍ ശ്രമിക്കുന്നു. അധര്‍മത്താല്‍ നേടുന്ന ധനം അനര്‍ത്ഥമുണ്ടാക്കും. സ്‌നേഹിച്ച്, ആദരിച്ച് പരിപാലിക്കേണ്ട അച്ഛനമ്മമാരെ പെരുവഴിയിലോ വൃദ്ധസദനത്തിലോ തള്ളുന്നു.
ഉല്പതിഷ്ണുക്കളായ മഹാത്മാക്കള്‍ ഈ ദുരവസ്ഥകള്‍ക്കും അധര്‍മങ്ങള്‍ക്കും ചിന്തിച്ച് ഒരു പരിഹാരം നിര്‍ദേശിക്കേണ്ടിയിരിക്കുന്നു. വിളംബം അപകടകരമാണ്. ദ്വാരകയ്‌ക്കുണ്ടായ അവസ്ഥ കേരളത്തിന് ഉണ്ടാവാതിരിക്കട്ടെ.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: