ബെംഗളൂരു: കര്‍ണ്ണാടകത്തില്‍ മോദിയുടെ തെരഞ്ഞെടുപ്പ് പര്യടനം പരാജയമായി എന്ന് ബോധപൂര്‍വ്വം കോണ്‍ഗ്രസും ലിബറലുകളും കമ്മ്യൂണിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ കൊണ്ടുപിടിച്ചു പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മോദിയ്ക്കെതിരെ തരംഗമുണര്ത്തിവിടുകയാണ് ഇവരുടെ ലക്ഷ്യം. കാരണം ഇവര്‍ ഇപ്പോഴും ഏറ്റവുമധികം പേടിക്കുന്നത് മോദിയെ തന്നെയാണ്.
മോദിയുടെ അവസാനനാളുകളിലെ റോഡ് ഷോയാണ് കോണ്‍ഗ്രസിന്റെ അതീവമുന്നേറ്റത്തിന് അല്പമെങ്കിലും തടയിട്ടത്. പക്ഷെ മോദിയുടെ അവസാന ദിവസ പര്യടനങ്ങള്‍ ബെംഗളൂരു നഗരത്തിലായിരുന്നു കേന്ദ്രീകരിച്ചിരുന്നത്. ബാംഗ്ലൂരു നഗരത്തിലെ പൗരന്മാരുമായാണ് മോദി കൂടുതല്‍ സംവദിക്കാന്‍ ശ്രമിച്ചത്. ബജ്രംഗ് ബലിയും ബജ്രംഗ് ദള്‍ നിരോധനവും വിഷയമാക്കിയ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസും പ്രതിപക്ഷവും ശരിയ്ക്കും വിറച്ചുപോയതാണ്. അതിന് ഫലവുമുണ്ടായി.
ബെംഗളൂരു നഗരത്തില്‍ മോദിയുടെ പര്യടനം വന്‍നേട്ടമാണ് ബിജെപിയ്ക്ക് സമ്മാനിച്ചത്. ബെംഗളൂരു അര്‍ബന്‍ പ്രദേശത്ത് 28 സീറ്റുകളാണ് ഉള്ളത്. ഇതില്‍ 16 സീറ്റുകള്‍ ബിജെപി പിടിച്ചെടുത്തു. 2018ല്‍ ബിജെപി ഇവിടെ നേടിയാത് 11 സീറ്റുകള്‍ മാത്രം.
ഇപ്പോള്‍ നേടിയ 16 സീറ്റുകളില്‍ മൂന്നെണ്ണം കോണ്‍ഗ്രസില്‍ നിന്നും ബിജെപി പിടിച്ചെടുക്കുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ 17ാമത് ഒരു സീറ്റു കൂടി ബിജെപി നേടേണ്ടതായിരുന്നു. കോണ്‍ഗ്രസിന്റെ ദിനേഷ് ഗുണ്ടറാവു ഗാന്ധി നഗറില്‍ നിന്നും വെറും 105 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. രണ്ടെണ്ണം ജനതാദളില്‍ നിന്നും പിടിച്ചെടുത്തു. ബെംഗളൂരു സൗത്തില്‍ എട്ടില്‍ അഞ്ച് സീറ്റും ബിജെപി പിടിച്ചെടുത്തിരുന്നു.
ജയനഗറില്‍ കോണ്‍ഗ്രസിന്റെ സൗമ്യ റെഡ്ഡിയെ തോല്പിച്ച് ബിജെപി പിടിച്ചെടുക്കുകയായിരുന്നു. വെറും 16 വോട്ടുകളുടെ ഭൂരിപക്ഷത്തിന്. കൃഷ്ണരാജപുരം, യശ്വന്ത് പൂര് എന്നിവയാണ് കോണ്‍ഗ്രസില്‍ നിന്നും പിടിച്ചെടുത്തത്. ദാസറഹള്ളി, മഹാലക്ഷ്മി ലെയൗട്ട് എന്നിവ ജെഡിഎസില്‍ നിന്നും ബിജെപി പിടിച്ചെടുത്തു.
മോദിയുടെ പ്രചാരണം ബിജെപിയ്ക്ക് ഏറെ ഗുണം ചെയ്തുവെന്ന് മുന്‍ ബിജെപി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. 2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബെംഗളൂരു നഗരത്തിലെ മൂന്ന് ലോക് സഭാ സീറ്റിലും ബിജെപി വിജയിച്ചിരുന്നു. ബിജെപിയ്ക്ക് പിന്തുണ നല്കുന്ന വൊക്കലിംഗ സമുദായം കൂടുതല്‍ ഉള്ള സ്ഥലം കൂടിയാണ് ബെംഗളൂരു നഗരം. പക്ഷെ ഇവിടെ 2018ല്‍ 57 ശതമാനം പോളിംഗ് നടന്നുവെങ്കിലും 2023ല്‍ ഇത് വെറും 54.53 ശതമാനം മാത്രമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: